
News Now
റിയോ: ബ്രസീല് മുന് ഫുട്ബോള് പരിശീലകന് ടിറ്റേ ആക്രമിക്കപ്പെട്ടു. റിയോ ഡി ജനീറോയില് പ്രഭാത നടത്തത്തിന് ടിറ്റേ ഇറങ്ങിയപ്പോഴാണ് സംഭവം. ബ്രസീലിന്റെ ലോകകപ്പിലെ പുറത്താവലിന്റെ പേരില് ടിറ്റേയ്ക്ക് നേരെ അക്രമി ആക്രോശിക്കുകയും ചെയ്തു.
ടിറ്റേയുടെ മാല അക്രമി കൈക്കലാക്കിയതായാണ് വിവരം. ഖത്തര് ലോകകപ്പില് ക്വാര്ട്ടര് ഫൈനലില് ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല് പുറത്തായത്. തോല്വിക്ക് പിന്നാലെ ടിറ്റേ പരിശീലക സ്ഥാനം രാജിവെച്ചു.
Country of 220 million managers. Tite, Brazil's national team coach, is mugged while taking an early morning walk. Thief snatches his chain then launches into criticism of his management abilities before escaping. https://t.co/rM3QkMtifw
â Andrew Downie (@adowniebrazil) December 24, 2022
2016ലാണ് ടിറ്റേ ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. കോപ്പ അമേരിക്ക കിരീടത്തിലേക്ക് ടിറ്റേക്ക് കീഴില് എത്താന് ബ്രസീലിന് കഴിഞ്ഞു. 81 മത്സരങ്ങളിലാണ് ടിറ്റേ ബ്രസീലിനൊപ്പം ഉണ്ടായത്. അതില് 61 കളിയില് ജയം പിടിച്ചപ്പോള് 12 മത്സരങ്ങള് സമനിലയിലാവുകയും ഏഴ് കളിയില് തോല്ക്കുകയും ചെയ്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






