തീരുമാനങ്ങള്‍ക്ക് തിടുക്കം കൂടുന്നു, കോഹ്ലി 375 ആണോ 475 ആണോ പിന്തുടരുന്നത്! നായകന്റെ നീക്കത്തിനെതിരെ നെഹറ 

നായകന്റെ ഈ നീക്കം കൂടുതല്‍ കരുതലോടെ വേണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബൗളര്‍ ആശിഷ് നെഹറ

Edited by :migrator
Last Updated :20 ജനുവരി 2024, 8:33 am IST

ബൗളര്‍മാര്‍ക്ക് അത്ര അനുകൂലമല്ലാത്ത സിഡ്‌നിയിലെ വരണ്ട പിച്ചില്‍ കോഹ്ലിയുടെ ബൗളിങ് പട പ്രതിരോധത്തിലായ കാഴ്ചയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും കണ്ടത്. എന്നാല്‍ അപ്രതീക്ഷിതമായി കണ്ട മറ്റൊരു കാഴ്ച കോഹ്ലി അടിക്കടി ബൗളര്‍മാരെ മാറ്റിയിരുന്നതാണ്. നായകന്റെ ഈ നീക്കം കൂടുതല്‍ കരുതലോടെ വേണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബൗളര്‍ ആശിഷ് നെഹറ. 

രണ്ടാം ഏകദിനത്തില്‍ ഷമിയും ബുംറയും ചേര്‍ന്ന് ആക്രമണം തുടങ്ങിയെങ്കിലും പിന്നീട് ഷമിക്ക് പകരം നവദീപ് സൈനിയെ പരീക്ഷിക്കുന്നത് കണ്ടു. പിന്നീട് മായങ്ക് അഗര്‍വാളിനും ഹര്‍ദ്ദിക് പാണ്ഡ്യക്കും നായകന്‍ ബോള്‍ കൈമാറുകയായിരുന്നു. ഷമിയെ അവസാന ഓവറുകള്‍ക്കായി കരുതിവച്ചെന്ന് മനസ്സിലാക്കാമെങ്കിലും ബംറയെ എന്തുകൊണ്ട് പന്തേല്‍പിച്ചില്ലെന്നത് വ്യക്തമാകുന്നില്ലെന്ന് നെഹറ ചൂണ്ടിക്കാട്ടുന്നു. 

കോഹ്ലി പല തീരുമാനങ്ങളും തിടുക്കത്തില്‍ എടുക്കുന്നത് പോലെയാണ് തോന്നുന്നതെന്ന് നെഹറ പറയുന്നു. "350 എന്ന വിജയലക്ഷ്യം ഇതിനു മുമ്പ് പലവട്ടം കോഹ്ലി പിന്തുടര്‍ന്നിട്ടുള്ളതാണ്. അത് അദ്ദേഹത്തിനൊരു അപ്രാപ്യമായ കാര്യമല്ല. പക്ഷെ ഇത്തവണ 375ന് പകരം 475 പിന്തുടരുന്നതുപോലെയാണ് തോന്നിയത്", താരം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now