യുറാൽകലിയും ഡ്രൈവർ നിക്കിറ്റ മസ്പിനുമായുള്ള ബന്ധം ഞങ്ങൾ ഉപേക്ഷിക്കുകയാണ്. മറ്റുള്ള എഫ്‌വൺ ടീമുകളെപ്പോലെ ഞങ്ങളും യുക്രൈനിനെ പിന്തുണയ്ക്കുന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:58 am IST

News Now

പാരിസ്: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ അലയൊലികൾ കായിക മേഖലയിൽ അവസാനിക്കുന്നില്ല. ഇപ്പോഴിതാ റഷ്യൻ ഡ്രൈവർ നിക്കിറ്റ മസ്പിനുമായുള്ള കരാർ റദ്ദാക്കി ഫോർമുല വൺ ടീമായ ഹാസ്. ഹാസിന്റെ പ്രധാന പാർട്ണറായ റഷ്യൻ കമ്പനി യുറാൽകലിയുമായുള്ള കരാറും ടീം ഹാസ് റദ്ദാക്കിയിട്ടുണ്ട്.

'യുറാൽകലിയും ഡ്രൈവർ നിക്കിറ്റ മസ്പിനുമായുള്ള ബന്ധം ഞങ്ങൾ ഉപേക്ഷിക്കുകയാണ്. മറ്റുള്ള എഫ്‌വൺ ടീമുകളെപ്പോലെ ഞങ്ങളും യുക്രൈനിനെ പിന്തുണയ്ക്കുന്നു. റഷ്യയുടെ നടപടി ശരിയല്ല. യുദ്ധം അവസാനിപ്പിച്ച് ശാന്തിയും സമാധാനവും കൈവരിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിയട്ടെ'- ടീം ഹാസ് ട്വീറ്റ് ചെയ്തു.

Story image

23 കാരനായ മസ്പിൻ കഴിഞ്ഞ സീസണിലാണ് ഹാസിലെത്തിയത്. പക്ഷേ മോശം ഫോമിനെത്തുടർന്ന് കഴിഞ്ഞ സീസണിൽ ഒരു പോയിന്റ് പോലും നേടാൻ താരത്തിന് കഴിഞ്ഞില്ല.