'അത് പൊള്ളാര്‍ഡിന് ഇഷ്ടമാവില്ല, തിരിച്ചൊന്നും ചെയ്യാതിരുന്നത് ഭാഗ്യം'; ക്രുനാല്‍ മുത്തം നല്കി യാത്രയാക്കിയതില്‍ ഗാവസ്കര്‍
മുന്‍ സഹതാരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത് ക്രുനാല്‍ ആഘോഷിച്ചത് പൊള്ളാര്‍ഡിന്റെ തലയില്‍ മുത്തം നല്‍കിയും
മുംബൈ: പൊള്ളാര്‍ഡിനും മുംബൈ ഇന്ത്യന്‍സിനെ എട്ടാം തോല്‍വി എന്ന നാണക്കേടില്‍ നിന്ന് രക്ഷിക്കാനായില്ല. മുന്‍ സഹതാരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത് ക്രുനാല്‍ ആഘോഷിച്ചത് പൊള്ളാര്‍ഡിന്റെ തലയില്‍ മുത്തം നല്‍കിയും...
എന്നാല്‍ ഇവിടെ പൊള്ളാര്‍ഡ് തിരിച്ചൊന്നും ചെയ്യാതെ വിട്ടത് ക്രുനാലിന്റെ ഭാഗ്യമാണെന്നാണ് കമന്ററി ബോക്സിലിരുന്ന സുനില്‍ ഗാവസ്കര്‍ ഓര്‍മപ്പെടുത്തിയത്. ക്രുനാലിന്റെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കിയാണ് പൊള്ളാര്‍ഡ് മടങ്ങിയത്.
ഹൂഡ ക്യാച്ച് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡഗൗട്ടിലേക്ക് മടങ്ങുകയായിരുന്ന പൊള്ളാര്‍ഡിന്റെ പിറകെ ചെന്ന് ക്രുനാല്‍ വിജയം ആഘോഷിക്കുകയായിരുന്നു. മത്സരം അവസാനിച്ചതിന് ശേഷം മാത്രമാണ് ഇത്തരം ആഘോഷങ്ങള്‍ നടത്തേണ്ടത് എന്നാണ് ഗാവസ്കര്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.
A kiss on the head by Krunal Pandya to Kieron Pollard. #LSGvsMI #LSG #MIvsLSG #RohitSharma pic.twitter.com/UcsYTig2vh
â chakdecricket (@chakdecricket1) April 24, 2022
തനിക്ക് നല്കിയ സെന്റ് ഓഫില്‍ പൊള്ളാര്‍ഡ് പ്രകോപിതനായി പ്രതികരിക്കാതിരുന്നത് ക്രുനാലിന്റെ ഭാഗ്യമാണെന്നും ഗാവസ്കര്‍ പറഞ്ഞു. ഇല്ല, ഇല്ല, പൊള്ളാര്‍ഡിന് അത് ഇഷ്ടമാവില്ല. എത്ര നല്ല സുഹൃത്തുക്കളായാലും. കളി അവസാനിച്ചതിന് ശേഷമാണ് ഇതെല്ലാം വരേണ്ടത്. പൊള്ളാര്‍ഡ് തിരിച്ചൊന്നും ചെയ്യാതിരുന്നത് ഭാഗ്യം എന്നാണ് കമന്ററി ബോക്സിലിരുന്ന് ഗാവസ്കര്‍ പറഞ്ഞത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


