പുള്‍ ഷോട്ട് മുതല്‍ ഡ്രൈവ് വരെ; നെറ്റ്‌സില്‍ തകര്‍ത്തടിച്ച് കോഹ്‌ലി(വീഡിയോ)

ഫോമിലേക്ക് വരുന്നതിന്റെ സൂചനയാണ് നെറ്റ്‌സില്‍ നിന്നും കോഹ് ലി നല്‍കുന്നതും

ഫോട്ടോ: എഎഫ്പി(ഫയല്‍)
Last Updated :20 January 2024, 9:07 am IST

പെര്‍ത്ത്: ട്വന്റി20 ലോകകപ്പില്‍ വിരാട് കോഹ്‌ലി ഫോമില്‍ കളിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഫോമിലേക്ക് വരുന്നതിന്റെ സൂചനയാണ് നെറ്റ്‌സില്‍ നിന്നും കോഹ് ലി നല്‍കുന്നതും. പുള്‍ ഷോട്ട് മുതല്‍ മനോഹരമായ ഡ്രൈവുകള്‍ വരെ നെറ്റ്‌സില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനില്‍ നിന്ന് വരുന്നു. 

ഏഷ്യാ കപ്പില്‍ അഫ്ഗാന് എതിരെ സെഞ്ചുറി നേടിയാണ് കോഹ് ലി തന്റെ താളം വീണ്ടെടുത്തത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ കോഹ് ലി രണ്ടാമത് എത്തുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരായ അവസാന ട്വന്റി20യില്‍ 63 റണ്‍സ് ഇന്നിങ്‌സും കോഹ്‌ലിയില്‍ നിന്ന് വന്നു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20യില്‍ 49 റണ്‍സോടെ കോഹ്‌ലി പുറത്താവാതെ നിന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ കോഹ് ലിക്ക് കീഴില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാതെയാണ് മടങ്ങിയത്. ഇത്തവണ ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ കോഹ് ലി ഇറങ്ങുമ്പോള്‍ ബാറ്റിങ്ങില്‍ മികവ് കാണിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now