
കളി കൈവിട്ടു; സഹതാരങ്ങളെ ചീത്ത വിളിച്ച് രോഹിത് (വീഡിയോ)
ട്രാവിഡ് ഹെഡ്ഡ്- സ്റ്റീവ് സ്മിത്ത് സഖ്യം നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ വരുതിയിൽ നിന്നു കളി പോയി
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് ആദ്യ ദിനം കളി ഓസ്ട്രേലിയ വരുതിയിൽ നിർത്തിയിരുന്നു. മത്സരത്തിനിടെ അസ്വസ്ഥനായി രോഹിത് ശർമ സഹ താരങ്ങളോട് ചൂടായി പോലും സംസാരിച്ചു. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്.
ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തിയെങ്കിലും പിന്നീട് ട്രാവിഡ് ഹെഡ്ഡ്- സ്റ്റീവ് സ്മിത്ത് സഖ്യം നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ വരുതിയിൽ നിന്നു കളി പോയി. ഇതിന്റെ അസ്വസ്ഥയിലാണ് ധോനി സഹ താരങ്ങളോടു കയർത്തത്.
â No-No-Crix (@Hanji_CricDekho) June 7, 2023
ആദ്യ ദിനത്തിന്റെ രണ്ടാം സെഷനിലായിരുന്നു സംഭവം. രോഹിത് മോശം ഭാഷയിൽ സഹ താരങ്ങളോട് സംസാരിക്കുന്നത് സ്റ്റമ്പ് മൈക്കിൽ കേൾക്കാം. രവീന്ദ്ര ജഡേജ പന്തെറിയുന്നതിനിടെ ഫീൽഡ് സെറ്റ് ചെയ്യുമ്പോഴായിരുന്നു രോഹിതിന്റെ രോഷാകുലനായുള്ള പ്രതികരണം.
ഇന്ത്യ ആർ അശ്വിനു പകരം നാല് പേസർമാരെ ഉൾപ്പെടുത്തിയാണ് ടീമിനെ ഇറക്കിയത്. ജഡേജയാണ് ടീമിലെ ഏക സ്പിന്നർ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


