മധ്യ നിരയില്‍ ഇനി 'ടോണി മാജിക്ക്' ഇല്ല

സജീവ ഫുട്‌ബോളില്‍ നിന്നു വിരമിച്ച് ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസ്

Toni Kroos football career
ടോണി ക്രൂസ്Source by : എപി
Last Updated :6 July 2024, 1:26 pm IST

News Now

ജര്‍മനിക്ക് യൂറോ കപ്പ് സമ്മാനിച്ച് രണ്ടാം വരവ് ഗംഭീരമാക്കി, ഫുട്‌ബോള്‍ കരിയറിനു വിരാമമിടാനുള്ള ക്രൂസിന്റെ മോഹം ക്വാര്‍ട്ടറില്‍ സ്‌പെയിനിനു മുന്നില്‍ അവസാനിച്ചു. നേരത്തെ വിരമിച്ച താരത്തെ യൂറോയില്‍ മുന്നേറ്റം സാധ്യമാക്കാന്‍ കോച്ച് ജൂലിയന്‍ നാഗല്‍സ്മാന്‍ തിരിച്ചു വിളിക്കുകയായിരുന്നു.

134 കിരീടങ്ങള്‍

ടോണി ക്രൂസ്

ടോണി ക്രൂസ്

എപി

രാജ്യത്തിനും ക്ലബിനുമൊപ്പം 34 കിരീട നേട്ടങ്ങളുടെ സമ്പന്നമായ കരിയറാണ് ക്രൂസിന്റേത്. റയല്‍ മാഡ്രിഡിന്റെ നിരവധി ചാമ്പ്യന്‍സ് ലീഗ് വിജയങ്ങളില്‍ നിര്‍ണായക സാന്നിധ്യം. ബയേണ്‍ മ്യൂണിക്കിനൊപ്പവും ചാമ്പ്യന്‍സ് ലീഗ് നേട്ടം. ജര്‍മനിക്കൊപ്പം 2014ല്‍ ഫിഫ ലോകകപ്പ്.

2ബയേണിനൊപ്പം

ബയേണ്‍ ജേഴ്സിയില്‍

ബയേണ്‍ ജേഴ്സിയില്‍

എക്സ്

3 ബുണ്ടസ് ലീഗ, 3 ജര്‍മന്‍ കപ്പ്, ഒരു ജര്‍മന്‍ സൂപ്പര്‍ കപ്പ്. 2012-13 സീസണില്‍ ബയേണിനൊപ്പം കരിയറിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് നേട്ടം. അതേ സീസണില്‍ യുവേഫ സൂപ്പര്‍ കപ്പും ഫിഫ ക്ലബ് ലോകകപ്പും.

3റയലിനൊപ്പം

റയല്‍ ജേഴ്സിയില്‍

റയല്‍ ജേഴ്സിയില്‍

എക്സ്

4 ലാ ലിഗ, ഒരു സ്പാനിഷ് കപ്പ്, 4 സ്പാനിഷ് സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍. 5 യുവേഫ ചാമ്പ്യന്‍സ് ലീഗ് നേട്ടം. 4 യുവേഫ സൂപ്പര്‍ കപ്പും 5 ഫിഫ ക്ലബ് ലോകകപ്പും.

4ചാമ്പ്യന്‍സ് ലീഗ്

ചാമ്പ്യന്‍സ് ലീഗ് കിരീടവുമായി

ചാമ്പ്യന്‍സ് ലീഗ് കിരീടവുമായി

എക്സ്

ഫുട്‌ബോള്‍ ചരിത്രത്തില്‍ 6 തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ അഞ്ച് താരങ്ങളില്‍ ഒരാളാണ് ടോണി ക്രൂസ്. 2012-13 സീസണിലാണ് ആദ്യം. പിന്നീട് 2015-16, 2016-17, 2017-18, 2021-22, 2023-24 സീസണുകളില്‍ റയലിനൊപ്പം കിരീട നേട്ടം.

5ഏക താരം

ക്ലബ് ലോകകപ്പുമായി

ക്ലബ് ലോകകപ്പുമായി

എക്സ്

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ താരം ടോണി ക്രൂസാണ്. 6 തവണയാണ് താരം കിരീടം ഉയര്‍ത്തിയത്. 2013, 2014, 2016, 2017, 2018, 2022 വര്‍ഷങ്ങളിലാണ് താരത്തിന്റെ നേട്ടം. ഒന്ന് ബയേണിനൊപ്പം അഞ്ചെണ്ണം റയലിനൊപ്പം.

6832 മത്സരങ്ങള്‍

Listicle image

എപി

രാജ്യത്തിനും ക്ലബിനുമായി ടോണി ക്രൂസ് ആകെ കളിച്ചത് 832 മത്സരങ്ങള്‍. ജര്‍മന്‍ ദേശീയ ജേഴ്സിയില്‍ മാത്രം 114 മത്സരങ്ങള്‍. ശേഷിക്കുന്ന മത്സരങ്ങള്‍ ബയേണ്‍ മ്യൂണിക്ക്, ബയര്‍ ലെവര്‍കൂസന്‍, റയല്‍ മാഡ്രിഡ് ടീമുകള്‍ക്കൊപ്പം. കരിയറില്‍ ആകെ ഗോള്‍ നേട്ടം 80.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates