'തട്ടി മുട്ടി 200 കടക്കാനാണ് ശ്രമിച്ചത്' മാക്‌സിയുടെ മനസില്‍ പക്ഷേ അതല്ലായിരുന്നു'

അഫ്ഗാനെതിരെ 68 പന്തുകള്‍ നേരിട്ടാണ് കമ്മിന്‍സ് 12 റണ്‍സ് സ്‌കോര്‍ ചെയ്തത്.

കമ്മിന്‍സ് മത്സര ശേഷം വാര്‍ത്താ സമ്മേളനത്തില്‍/എക്‌സ്‌
Last Updated :22 January 2024, 7:49 pm IST


അഫ്ഗനെതിരെ ഇന്നലെ ഓസീസിന്റെ വിജയത്തില്‍ മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തുന്നതിനൊപ്പം നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ചെറുത്ത് നില്‍പിനും കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. 

അഫ്ഗാനിസ്ഥനെതിരെയുള്ള വന്‍തകര്‍ച്ചയിലും നെറ്റ് റണ്‍റേറ്റ് നല്ല നിലയില്‍ നിലനിര്‍ത്തുകയെന്നതായിരുന്നു തന്റെ  ലക്ഷ്യമെന്ന്  വെളിപ്പെടുത്തിയിരിക്കുകയാണ് കമ്മിന്‍സ്. 200 മുകളില്‍ സ്‌കോര്‍ ചെയ്താല്‍ ബംഗ്ലാദേശിനെതിരായ മത്സരവും ജയിച്ചാല്‍ സെമി ഫൈനല്‍ ബെര്‍ത്തിന് നല്ലതാകുമെന്ന് കരുതിയെന്നും താരം പറഞ്ഞു. മാക്‌സ്‌വെല്‍ 100 തികച്ചപ്പോഴും വിജയത്തെ കുറിച്ച് ഒരു ചോദ്യം പോലും ഉണ്ടായിരുന്നില്ലെന്നും കമ്മിന്‍സ് പറഞ്ഞു. 

എന്നാല്‍ മാക്‌സ്‌വെല്ലിന്റെ മനസില്‍ മറ്റെന്തെങ്കിലുമായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അദ്ദേഹത്തിന്റെതായ വഴിയില്‍ വിജയത്തിന് ശ്രമിക്കുകയാണെന്ന് തോന്നി. ഞാന്‍ അപ്പോള്‍ എങ്ങനെയെങ്കിലും നില ഉറപ്പിക്കാനാണ് ശ്രമിച്ചത്. മാക്‌സവെല്‍ ക്രീസിലുള്ളപ്പോള്‍ റണ്‍റേറ്റ് ഒരു പ്രശ്‌നമായി  തോന്നിയിരുന്നില്ല. മാക്‌സി അനായാസം സ്‌കോര്‍ ചെയ്യുന്നു. കമ്മിന്‍സ് പറഞ്ഞു. 

''അവിശ്വസനീയം.. എങ്ങനെയാണ് മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സിനെ വിശേഷിപ്പിക്കേണ്ടത് എന്ന് പോലും എനിക്കറിയില്ല. വലിയൊരു വിജയം തന്നെയായിരുന്നു ഇത്. ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും വലിയ കാര്യം തന്നെയാണ് മത്സരത്തില്‍ നടന്നത്. സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ആളുകള്‍ക്ക് എന്നെന്നും ഓര്‍ത്തുവയ്ക്കുന്ന തരത്തില്‍ ഒരു മത്സരമാണ് നടന്നത്. മാക്‌സ്‌വെല്‍ എല്ലായിപ്പോഴും മികച്ച ഒരു താരമാണ്. അയാള്‍ എപ്പോഴും ശാന്തനായാണ് കാണപ്പെടാറുള്ളത്. എപ്പോഴും മാക്‌സ്വെല്ലിന് ഒരു പ്ലാനും ഉണ്ടാകും.'' കമ്മിന്‍സ് പറഞ്ഞു.

അഫ്ഗാനെതിരെ 68 പന്തുകള്‍ നേരിട്ടാണ് കമ്മിന്‍സ് 12 റണ്‍സ് സ്‌കോര്‍ ചെയ്തത്. വലിയ ഷോട്ടുകള്‍ക്ക് മുതിരാതെ ഉത്തവാദിത്തം മാക്‌സ്‌വെല്ലിന് നല്‍കുകയായിരുന്നു കമ്മിന്‍സ്. ക്രീസില്‍ പിടിച്ച് നില്‍ക്കുക എന്ന ലളിതമായ പദ്ധതി മാത്രമെ എനിക്കുണ്ടായിരുന്നുള്ളു അത് നടപ്പിലായി. കമ്മിന്‍സ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now