ഗ്ലെന്‍ മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ നിന്നു പുറത്ത്; പഞ്ചാബിലേക്ക് ആരെത്തും?

കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഓസീസ് ഓള്‍ റൗണ്ടര്‍ പുറത്തായത്

Glenn Maxwell is ruled out of the remainder of the IPL 2025
ഗ്ലെന്‍ മാക്‌സ്‌വെല്‍എക്സ്
Edited by :renjith.k
Last Updated :3 മേയ് 2025, 11:53 am IST

മൊഹാലി: പഞ്ചാബ് കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ നിന്നു പുറത്ത്. കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം പുറത്തായത്. താരത്തിനു ശേഷിക്കുന്ന മത്സരങ്ങളും കളിക്കാന്‍ സാധിക്കില്ല.

മെഗാ ലേലത്തില്‍ 4.2 കോടി രൂപയ്ക്കാണ് 36കാരനെ പഞ്ചാബ് വീണ്ടും ടീമിലെത്തിച്ചത്. എന്നാല്‍ സീസണില്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് മാക്‌സ്‌വെല്‍ പുറത്തെടുത്തത്. 6 മത്സരങ്ങളില്‍ നിന്നു വെറും 48 റണ്‍സ് മാത്രമാണ് താരം നേടിയത്.

പകരക്കാരായി ആരെ എത്തിക്കുമെന്നു ടീം ഇതുവരെ പുറത്തു വിട്ടിട്ടില്ല. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍, ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ എന്നിവരെയാണ് പരിഗണിക്കുന്നത് എന്ന് ചില സൂചനകളുണ്ട്. ഇതില്‍ ഡാരില്‍ മിച്ചല്‍ നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now