
News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

ദുബായ്: ട്വന്റി20 ലോകകപ്പ് സെമി ഫൈനലില് 17ാം ഓവറില് ക്രിസ് ജോര്ദാനെ നീഷാം പ്രഹരിച്ചതോടെയാണ് ഇംഗ്ലണ്ട് സമ്മര്ദത്തിലേക്ക് വീണത്. ഇങ്ങനെ ന്യൂസിലാന്ഡ് വിജയത്തില് നിര്ണായക പങ്ക് വഹിച്ച നീഷാം പക്ഷേ സഹതാരങ്ങളുടെ വിജയാഘോഷങ്ങള്ക്കിടയിലും കുലുങ്ങാതിരുന്നു. ഇംഗ്ലണ്ടിനെ തോല്പ്പിച്ചതിന്റെ ആഘോഷം ഡഗൗട്ടില് നടക്കുമ്പോള് കയ്യും കെട്ടി ഇരുന്നിടത്ത് തന്നെ ഇരിക്കുകയായിരുന്നു നീഷാം.
19ാം ഓവറിലെ അവസാന പന്തില് ക്രിസ് വോക്സിനെ ബൗണ്ടറി കടത്തി ഡാരില് മിച്ചലാണ് കിവീസിനായി വിജയ റണ് നേടിയത്. ഇതോടെ ഡഗൗട്ടില് സഹതാരങ്ങള് ജയം ഗംഭീരമായി ആഘോഷിച്ചു. ഈ സമയം രണ്ട് പേര് മാത്രമാണ് ഡഗൗട്ടില് ഇരിപ്പിടത്തില് നിന്ന് എഴുന്നേല്ക്കാതിരുന്നത്. നായകന് കെയ്ന് വില്യംസണും ഓള്റൗണ്ടര് ജിമ്മി നീഷാമും.
Job finished? I donât think so. https://t.co/uBCLLUuf6B
â Jimmy Neesham (@JimmyNeesh) November 10, 2021
വില്യംസണിന്റെ മുഖത്ത് ചിരിയെങ്കിലും ഉണ്ടായിരുന്നു എങ്കില് ജിമ്മി നീഷാം ചിരിക്കാനും തയ്യാറായില്ല. കുലുങ്ങാതെ ഇരിക്കുന്ന നീഷാമിന്റെ ചിത്രം സമൂഹമാധ്യമങ്ങളില് വൈറലായതോടെ പ്രതികരണവുമായി താരം എത്തി. ജോലി കഴിഞ്ഞോ? എനിക്ക് അങ്ങനെ തോന്നുന്നില്ല എന്നാണ് അഹ്ലാദപ്രകടനത്തിന് തയ്യാറാവാതിരുന്നതിനെ കുറിച്ച് നീഷാം ട്വിറ്ററില് കുറിച്ചത്.
നീഷാം ക്രീസിലെത്തുമ്പോള് ന്യൂസിലാന്ഡ് 107-4ന്
ജിമ്മി നീഷാം ക്രീസിലേക്ക് എത്തുമ്പോള് 29 പന്തില് നിന്ന് 60 റണ്സ് ആണ് ന്യൂസിലാന്ഡിന് ജയിക്കാനായി വേണ്ടിയിരുന്നത്. 11 പന്തില് നിന്ന് 27 റണ്സ് നേടി നീഷാം മടങ്ങി. നീഷാമിന് ഇവിടെ സ്കോര് ചെയ്യാന് കഴിഞ്ഞതോടെ മിച്ചലിന് മേലുള്ള സമ്മര്ദം കുറഞ്ഞു. കളി ഫിനിഷ് ചെയ്യാന് കഴിയാത്തതിന്റെ നിരാശ നീഷാം പ്രകടമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


