'ഹാപ്പി 78ാം ഇന്‍ഡിപെന്റന്‍സ് ഡേ'- ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ബയേണ്‍ മ്യൂണിക്ക്

ഫെയ്‌സ്ബുക്കില്‍ കുറിപ്പും ചിത്രവും

Happy 78th Independence Day
ബയേണ്‍ മ്യൂണിക്ക് പേജിലെ ചിത്രംഫെയ്സ്ബുക്ക്
Edited by :renjith.k
Last Updated :15 ഓഗസ്റ്റ് 2024, 8:05 pm IST

മ്യൂണിക്ക്: രാജ്യം 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് ജര്‍മന്‍ ബുണ്ടസ് ലീഗ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക്. ഫെയ്‌സ്ബുക്കിലെ ഔദ്യോഗിക പേജിലാണ് ആശംസ നേര്‍ന്നുള്ള കുറിപ്പും ഫോട്ടോയും.

അവരുടെ ഹോം സ്‌റ്റേഡിയമായ അലയന്‍സ് അരീനയ്ക്ക് ഇന്ത്യന്‍ പതാകയുടെ നിറം നല്‍കി ഇന്ത്യയുടെ വൈവിധ്യം എടുത്തു കാണിക്കുന്ന ചിത്രവുമായാണ് അവരുടെ ആശംസ. ഹാപ്പി 78ാം ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്ന ആശംസ കുറിപ്പോടെയാണ് ബവേറിയന്‍ ടീം ചിത്രം പങ്കിട്ടത്.

ബയേണ്‍ മ്യൂണിക്ക് പേജിലെ ചിത്രം

ബയേണ്‍ മ്യൂണിക്ക് പേജിലെ ചിത്രം - ഫെയ്സ്ബുക്ക്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം 24 മുതലാണ് പുതിയ ബുണ്ടസ് ലീഗ സീസണ്‍ ആരംഭിക്കുന്നത്. വോള്‍വ്‌സ്ബര്‍ഗുമായി എവേ പോരാട്ടത്തോടെയാണ് ബയേണിന്റെ ഈ സീസണിലെ പോരാട്ടത്തിനു തുടക്കമാകുന്നത്. വിന്‍സന്റ് കോംപനിയുടെ പരിശീലനത്തില്‍ മുഖം മിനുക്കിയാണ് ബയേണ്‍ പോരിനൊരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now