വിമാനത്തിനുള്ളില്‍ വെച്ച് ശല്യം ചെയ്തു; സഹയാത്രികനെ ഇടിച്ച് വീഴ്ത്തി മൈക്ക് ടൈസന്(വീഡിയോ)
വിമാന യാത്രയ്ക്ക് ഇടയില്‍ സഹയാത്രികനെ മര്‍ദിച്ച് മുന്‍ ലോക ബോക്സിങ് ചാമ്പ്യന്‍ മൈക്ക് ടൈസന്
വാഷിങ്ടണ്‍: വിമാന യാത്രയ്ക്ക് ഇടയില്‍ സഹയാത്രികനെ മര്‍ദിച്ച് മുന്‍ ലോക ബോക്സിങ് ചാമ്പ്യന്‍ മൈക്ക് ടൈസന്. യാത്രയ്ക്ക് ഇടയില്‍ യുവാവ് ശല്യം ചെയ്തതോടെയാണ് മൈക്ക് ടൈസന് നിയന്ത്രണം വിട്ടത്.
മൈക്ക് ടൈസന്റേതിന് പിന്നിലത്തെ സീറ്റിലാണ് യുവാവ് ഇരുന്നിരുന്നത്. ആദ്യം യുവാവ് മൈക്ക് ടൈസനോട് സംസാരിക്കുന്നു. വീണ്ടും യുവാവ് തന്റെ പക്കലേക്ക് എത്തിയതോടെ ടൈസന് മുഖത്ത് ഇടിക്കുകയായിരുന്നു.
This guy wins the award for most annoying passenger on a flight for Mike Tyson to do this! pic.twitter.com/UA4RiYMzXW
â Chamatkar Sandhu (@SandhuMMA) April 21, 2022
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ഫ്ളോറിഡയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. മൈക്ക് ടൈസന്റെ ഇടിയില്‍ യുവാവിന്റെ നെറ്റി പൊട്ടി ചോരയൊലിച്ചു.
മൈക്ക് ടൈസനെ തിരിച്ചിറക്കിയതിന് ശേഷമാണ് ഫ്ലൈറ്റ് പുറപ്പെട്ടത്. എന്നാല്‍ യുവാവ് ശല്യം ചെയ്തത് കൊണ്ടാണ് മൈക്ക് ടൈസന് പ്രകോപിതനായത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. യുവാവിന് വിമാനത്തിനുള്ളില്‍ വെച്ച് തന്നെ പ്രഥമ ശുശ്രൂഷ നല്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


