ഹൈദരാബാദിനെതിരെ ഐപിഎല്ലില്‍ എക്കാലത്തെയും ഉയര്‍ന്ന ടീം ടോട്ടല്‍ മുംബൈ വഴങ്ങി.

hardik pandya folds hands resorts to-prayers at somnath temple
മുംബൈക്ക് തുടര്‍ച്ചയായി തോല്‍വികള്‍; സോമനാഥ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥന നടത്തി ഹര്‍ദിക്, വിഡിയോ Source by : എഎന്‍ഐ
Last Updated :6 April 2024, 10:15 pm IST

News Now

ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് മുംബൈ ടീമിലേക്ക് ക്യാപ്റ്റനായെത്തിയ ഹാര്‍ദിക്കിന് സീസണില്‍ മികച്ച തുടക്കമല്ല ലഭിച്ചത്. 5 തവണ ചാംപ്യന്‍മാരായ മുംബൈ ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം, വിജയതാളം കണ്ടെത്താന്‍ പാടുപെടുകയാണ്. 3 മത്സരങ്ങളിലും തോറ്റ മുംബൈ നിലവില്‍ ടേബിളില്‍ അവസാന സ്ഥാനത്താണ്. ഇതിനിടെ ഹൈദരാബാദിനെതിരെ ഐപിഎല്ലില്‍ എക്കാലത്തെയും ഉയര്‍ന്ന ടീം ടോട്ടല്‍ മുംബൈ വഴങ്ങി.

ഇപ്പോള്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ ചൊല്ലി വിമര്‍ശനം ഉയരുന്നതിനിടെ താരം ഗുജറാത്തിലെ പ്രഭാസ് പടാനിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥന നടത്തുന്ന വിഡിയോ വൈറലായിരിക്കുകയാണ്. പരമ്പരാഗത വേഷത്തില്‍ ക്ഷേത്രത്തിലെത്തിയ താരം പൂജ നടത്തി പ്രാര്‍ഥിക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളോടാണ് മുംബൈ തോല്‍വി വഴങ്ങിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഞായറാഴ്ചയാണ് മുംബൈയുടെ അടുത്ത മത്സരം. ടീമില്‍ വിഭാഗീയത നിലനില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുംബൈ തുടര്‍ച്ചയായി തോല്‍ക്കുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates