ഹാർദിക്കിനെ ക്ലീൻ ബൗൾഡാക്കി, പിന്നാലെ കൈകൾ കൊണ്ട് 'ഹൃദയം'; വൈറലായി വെയ്ൻ പാർനെൽ 

ഹർദിക് പാണ്ഡ്യയെ ദക്ഷിണാഫ്രിക്കൻ താരം വെയ്ൻ പാർനെൽ പുറത്താക്കിയപ്പോഴായിരുന്നു അത്

ഹർദിക് പാണ്ഡ്യ, വെയ്ൻ പാർനെൽ
Last Updated :20 January 2024, 9:02 am IST
Edited by :migrator

ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടരെ പരാജയം ഏറ്റുവാങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് കളിയിലും തോറ്റത് ഇന്ത്യൻ ആരാധകരെ നിരാശരാക്കി. എന്നാൽ തോറ്റ മത്സരത്തിലും ക്രിക്കറ്റ് പ്രേമികളെ സന്തോഷിപ്പിച്ച ഒരു മുഹൂർത്തം അരങ്ങേറി. ഹർദിക് പാണ്ഡ്യയെ ദക്ഷിണാഫ്രിക്കൻ താരം വെയ്ൻ പാർനെൽ പുറത്താക്കിയപ്പോഴായിരുന്നു അത്. 

12 പന്തിൽ നിന്ന് ഒൻപത് റൺസ് മാത്രമെടുത്ത ഹാർദികിനെ മികച്ച പന്തിലൂടെ വെയ്ൻ പാർനെൽ ക്ലീൻ ബൗൾഡാക്കി. ക്രീസ് വിട്ട ഹർദിക്കിന് വെയ്ൻ പാർനെൽ നൽകിയ യാത്രയയപ്പാണ് വൈറലായത്. പാർനെൽ തന്റെ കൈകൾ കൊണ്ട് 'ഹൃദയം' എന്ന അടയാളം കാണിച്ചതാണ് എല്ലാവരുടെയും മനംകവർന്നത്. 

നാല് വിക്കറ്റിനാണ് രണ്ടാം ട്വന്റി 20യിൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 148 റൺസിനൊതുക്കിയ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ ലക്ഷ്യം കണ്ടു. ഹെൻ റിച്ച് ക്ലാസനാണ് (81) ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലെത്തി. ഇന്ത്യയ്ക്ക് ഇനി പരമ്പര സ്വന്തമാക്കണമെങ്കിൽ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയം നേടണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now