
31 ഗോളുകള്‍! 60 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഹാരി കെയ്ന്‍
ജര്‍മന്‍ ഇതിഹാസം ഉവെ സീലറുടെ റെക്കോര്‍ഡ് പഴങ്കഥ

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഹാരി കെയ്ന്‍ മുന്നേറ്റം തുടരുന്നു. ബുണ്ടസ് ലീഗയില്‍ പുതിയ ഗോളടി റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാപിച്ചത്. അരങ്ങേറ്റ സീസണില്‍ ബുണ്ടസ് ലീഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി കെയ്ന്‍ മാറി. 60 വര്‍ഷം തകരാതെ നിന്ന റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസം കെയ്ന്‍ മറികടന്നത്.
ഡാംസ്റ്റഡിനെതിരായ പോരാട്ടത്തില്‍ വല ചലിപ്പിച്ചാണ് കെയ്നിന്റെ നേട്ടം. മത്സരത്തില്‍ ഒരു ഗോള്‍ നേടിയ കെയ്ന്‍ ഈ സീസണില്‍ ബുണ്ടസ് ലീഗയില്‍ നേടുന്ന ഗോളുകളുടെ എണ്ണം 31 ആയി. 1963-64 സീസണില്‍ ഹാംബര്‍ഗിനു വേണ്ടി ജര്‍മന്‍ ഇതിഹാസം ഉവെ സീലര്‍ നേടിയ 30 ഗോളുകളുടെ അരങ്ങേറ്റ സീസണ് റെക്കോര്‍ഡാണ് കെയ്ന്‍ തിരുത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മത്സരത്തില്‍ ബയേണ്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഡാംസ്റ്റഡിനെ തകര്‍ത്തു. ജമാല്‍ മുസിയാല രണ്ട് ഗോളുകള്‍ നേടി. ശേഷിച്ച ഗോളുകള്‍ സെര്‍ജ് ഗ്നാബ്രി, മത്തീസ് ടെല്‍ എന്നിവരും നേടി.
WHAT TO READ NEXT

പരിക്കേറ്റ് മധുഷങ്ക പുറത്ത്; മുംബൈ ഇന്ത്യന്‍സിനു തിരിച്ചടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



