
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

ലാഹ് ലി: രഞ്ജി ട്രോഫിയുടെ ചരിത്രത്തില് റെക്കോര്ഡ് ബുക്കില് ഇടംപിടിച്ച് ഹരിയാന പേസര് അന്ഷുല് കാംബോജ്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില് ഒരു ഇന്നിംഗ്സില് 10 വിക്കറ്റും വീഴ്ത്തുന്ന മൂന്നാമത്തെ ബൗളര് എന്ന നേട്ടമാണ് അന്ഷുല് കാംബോജ് സ്വന്തമാക്കിയത്.
ചൗധരി ബന്സി ലാല് ക്രിക്കറ്റ് സ്റ്റേഡിയത്തില് കേരളത്തിനെതിരായ ഗ്രൂപ്പ് സി മത്സരത്തിലാണ് 23 കാരനായ കാംബോജ് ഈ നേട്ടം കൈവരിച്ചത്. 30.1 ഓവറില് 49 റണ്സ് മാത്രം വിട്ടുകൊടുത്താണ് കേരളത്തിന്റെ മുഴുവന് വിക്കറ്റുകളും സ്വന്തമാക്കിയത്.
1⣠innings ð¤ 1â£0⣠wickets ð
— BCCI Domestic (@BCCIdomestic) November 15, 2024
Historic Spell ð
3â£0â£.1⣠overs
9⣠maidens
4â£9⣠runs
1â£0⣠wickets ð¥
Watch ð½ï¸ Haryana Pacer Anshul Kamboj's record-breaking spell in the 1st innings against Kerala ðð#RanjiTrophy | @IDFCFIRSTBank pic.twitter.com/RcNP3NQJ2y
1956ല് അസമിനെതിരായ മത്സരത്തില് ബംഗാളിന്റെ പ്രേമാങ്ഷു ചാറ്റര്ജി (10/20), 1985ല് വിദര്ഭയ്ക്കെതിരായ മത്സരത്തില് രാജസ്ഥാന് വേണ്ടി പ്രദീപ് സുന്ദരം (10/78) എന്നിവരാണ് ഇതിന് മുന്പ് രഞ്ജിയില് ഒരു ഇന്നിംഗ്സില് 10 വിക്കറ്റ് വീഴ്ത്തിയ മറ്റ് രണ്ട് ബൗളര്മാര്. മൊത്തത്തില്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില് 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന് ബൗളറാണ് കാംബോജ്. ഇതിഹാസതാരം അനില് കുംബ്ലെ, സുഭാഷ് ഗുപ്തെ, ദേബാശിഷ് മൊഹന്തി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്.
എട്ട് വിക്കറ്റ് നേട്ടവുമായി മൂന്നാം ദിവസം കളിക്കളത്തില് ഇറങ്ങിയ പേസര് ബേസില് തമ്പിയുടെയും ഷോണ് റോജറിന്റെയും വിക്കറ്റ് കൂടി നേടിയാണ് റെക്കോര്ഡ് ബുക്കില് സ്ഥാനം പിടിച്ചത്. ഇതോടെ കേരളം ഒന്നാം ഇന്നിംഗ്സില് 291 റണ്സിന് പുറത്തായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില് 50 വിക്കറ്റ് നേട്ടവും ഇതോടൊപ്പം കാംബോജ് സ്വന്തമാക്കി. 19 കളികളില് നിന്നാണ് 50 വിക്കറ്റ് നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മാലിന്യം വൈദ്യുതിയാകും'; സംസ്കരണത്തിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന് കേരളം

ചരിത്രത്തില് ആദ്യം, ഇന്ത്യക്കാര് ഉള്പ്പെടെയുളളവര്ക്ക് തിരിച്ചടി; യുഎസ് വിസകള് കൂട്ടത്തോടെ റദ്ദാക്കി

