നാലാം ടെസ്റ്റ് ജഡേജയ്ക്ക് നഷ്ടമാവുമോ എന്ന് വ്യക്തമല്ല. ഹെഡിങ്‌ലേയില്‍ ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ഇന്ത്യ തോല്‍വിയിലേക്ക് വീണത്

ഹാഫ് സെഞ്ചുറി ആഘോഷിക്കുന്ന ജഡേജ/ ചിത്രം: ട്വിറ്റർ
Last Updated :20 January 2024, 8:48 am IST

News Now

ഹെഡിങ്‌ലേ: മൂന്നാം ടെസ്റ്റിലെ ഇന്നിങ്‌സ് തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്ക്. ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ ജഡേജ പങ്കുവെച്ചു. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റും രവീന്ദ്ര ജഡേജ കളിച്ചിരുന്നു. 56,40,3,4,30 എന്നതാണ് രവീന്ദ്ര ജഡേജയുടെ ആദ്യ മൂന്ന് ടെസ്റ്റിലേയും സ്‌കോര്‍. ഹെഡിങ്‌ലേ ടെസ്റ്റില്‍ ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. 

Story image

നാലാം ടെസ്റ്റ് ജഡേജയ്ക്ക് നഷ്ടമാവുമോ എന്ന് വ്യക്തമല്ല. ഹെഡിങ്‌ലേയില്‍ ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ഇന്ത്യ തോല്‍വിയിലേക്ക് വീണത്. ജയത്തോടെ ഇംഗ്ലണ്ട് പരമ്പര 1-1 എന്ന് സമനിലയിലെത്തിച്ചു. നാലാം ദിനം 215-2 എന്ന നിലയില്‍ ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ 278 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates