
37 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചെടുത്ത് ഹെറ്റ്മയര്‍, എന്നിട്ടും തോല്‍വി; തിളങ്ങി പടിക്കലും റിയാന്‍ പരാഗും
ഐപിഎല്ലിന് ആരവം ഉയരുന്നതിന് മുന്‍പുള്ള പരിശീലന മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് നടത്തി രാജസ്ഥാന് റോയല്‍സിന്റെ ഹെറ്റ്മയ
മുംബൈ: ഐപിഎല്ലിന് ആരവം ഉയരുന്നതിന് മുന്‍പുള്ള പരിശീലന മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് നടത്തി രാജസ്ഥാന് റോയല്‍സിന്റെ ഹെറ്റ്മയര്‍. പിങ്ക്, ബ്ലൂ എന്നീ രണ്ട് ടീമുകളുമായി തിരിഞ്ഞായിരുന്നു രാജസ്ഥാന്റെ പരിശീലന മത്സരം.
ടീം പിങ്ക് ആണ് കളിയില്‍ ജയം പിടിച്ചത്. ടീം പിങ്ക് ഉയര്‍ത്തിയ 184 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബ്ലൂവിന് 169 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 37 പന്തില്‍ 70 റണ്‍സുമായി ഹെറ്റ്മയര്‍ ബാറ്റിങ് വെടിക്കെട്ട് നടത്തിയിട്ടും ഫലമുണ്ടായില്ല. കരുണ്‍ നായര്‍ 19 പന്തില്‍ നിന്ന് 31 റണ്‍സ് നേടി.
Our first practice game went something like... #RoyalsFamily | #दिलसà¥à¤°à¥à¤¯à¤² | #TATAIPL2022 pic.twitter.com/GQGwGKkAA5
â Rajasthan Royals (@rajasthanroyals) March 25, 2022
ടീം പിങ്കിന് വേണ്ടി ദേവ്ദത്ത് പടിക്കല്‍ അര്‍ധ ശതകം കണ്ടെത്തി. 51 പന്തില്‍ നിന്നാണ് പടിക്കല്‍ 67 റണ്‍സ് സ്കോര്‍ ചെയ്തത്. റയാന് പരാഗ് 27 പന്തില്‍ നിന്ന് 49 റണ്‍സ് എടുത്തു. എന്നാല്‍ കളിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
ഐപിഎല്ലില്‍ മാര്‍ച്ച് 29നാണ് രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരം. ഹൈദരാബാദ് ആണ് രാജസ്ഥാന്റെ എതിരാളികള്‍. കഴിഞ്ഞ സീസണില്‍ സ്റ്റോക്ക്സ്, ആര്‍ച്ചര്‍ ഉള്‍പ്പെടെ പ്രധാന കളിക്കാരില്ലാതെ ഇറങ്ങിയ രാജസ്ഥാന് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


