ഗബ്ബയില്‍ ജയം പിടിക്കാന്‍ പ്രാപ്തമാകും വിധം യുവ താരങ്ങളെ വാര്‍ത്തെടുത്ത രാഹുല്‍ ദ്രാവിഡിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍

രാഹുല്‍ ദ്രാവിഡ്/ഫയല്‍ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

ഗബ്ബയില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ കോട്ട തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുന്നത് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ് ആണ്. ഗബ്ബയില്‍ ജയം പിടിക്കാന്‍ പ്രാപ്തമാകും വിധം യുവ താരങ്ങളെ വാര്‍ത്തെടുത്ത രാഹുല്‍ ദ്രാവിഡിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍.

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. എന്‍സിഎയില്‍ ഇന്ത്യക്കായി ഭാവി താരങ്ങളെ വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വം ദ്രാവിഡിനാണ്. ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ഭാവി താരമെന്ന പ്രശംസ നേടിയെടുത്തവരെ വാര്‍ത്തെടുത്തത് ഇന്ത്യയുടെ വന്‍മതിലും.

ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സെയ്‌നി, ടി നടരാജന്‍ എന്നിവരെല്ലാം തങ്ങള്‍ക്ക് ലഭിച്ച അവസരം ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്ത്യയുടെ തിളക്കമാര്‍ന്ന ഭാവിക്ക് പിന്നില്‍ ഈ മനിഷ്യനാണെന്നാണ് ദ്രാവിഡിനെ ചൂണ്ടി ആരാധകര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates