ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ 2 സിക്‌സും അടിച്ചു, അതിന്റെ ക്രഡിറ്റ്? കലിപ്പിച്ച് സൂര്യകുമാര്‍ യാദവ് 

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20ക്ക് മുന്‍പായി മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് സൂര്യകുമാര്‍ എത്തിയപ്പോഴാണ് സംഭവം

സൂര്യകുമാര്‍ യാദവ്/എഎഫ്പി(ഫയല്‍)
Last Updated :20 January 2024, 9:06 am IST

നാഗ്പൂര്‍: സ്പിന്നര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കുക എന്നതാണോ ടീമിലെ റോള്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനോട് കലിപ്പിച്ച് സൂര്യകുമാര്‍ യാദവ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20ക്ക് മുന്‍പായി മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് സൂര്യകുമാര്‍ എത്തിയപ്പോഴാണ് സംഭവം. 

സ്പിന്നര്‍മാര്‍ക്ക് എതിരെ ആക്രമിച്ച് കളിക്കുക എന്ന പ്രത്യേക റോള്‍ ആണോ ടീമില്‍ നല്‍കിയിരിക്കുന്നത് എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഞാന്‍ രണ്ട് ഫാസ്റ്റ് ബൗളര്‍ക്കെതിരേയും സിക്‌സ് പറത്തിയിരുന്നു. അതിനും എനിക്ക് ക്രഡിറ്റ് ലഭിക്കേണ്ടതാണ്, എന്ത് പറയുന്നു? എന്നാണ് സൂര്യകുമാര്‍ യാദവ് പ്രതികരിച്ചത്. 

ഞാന്‍ വളരെ ഫ്‌ളെക്‌സിബിള്‍ ആണ്. പ്രത്യേകിച്ച് ഒരു റോളും ഇല്ല. ഓരോ സാഹചര്യത്തിനും അനുസരിച്ചാണ് ഞാന്‍ പ്ലാന്‍ ചെയ്യുന്നത്. എവിടേയും ബാറ്റ് ചെയ്യാന്‍ ഞാന്‍ ഫ്‌ളെക്‌സിബിള്‍ ആണ്. ഏത് നമ്പറില്‍ ബാറ്റ് ചെയ്യാന്‍ പറഞ്ഞാലും എന്റെ റോള്‍ മാത്രമാണ് അവിടെ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാം. അത് ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്, സൂര്യകുമാര്‍ യാദവ് പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യില്‍ 25 പന്തില്‍ നിന്ന് 46 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവ് സ്‌കോര്‍ ചെയ്തത്. രണ്ട് ഫോറും നാല് സിക്‌സും ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യ മത്സരത്തില്‍ ബൗളര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ മങ്ങിയ പ്രകടനത്തെ പ്രതിരോധിച്ചായിരുന്നു സൂര്യകുമാര്‍ യാദവിന്റെ വാക്കുകള്‍. ഈര്‍പ്പത്തിന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നതായും ആക്രമിച്ച് തന്നെയാണ് ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now