വനിതാ ക്രിക്കറ്റ് താരവുമായി കൊമ്പുകോര്‍ക്കല്‍; ബേണ്‍സിന് താക്കീത് 

ണ്ട് ദിവസം കൊണ്ട് ടെസ്റ്റ് അവസാനിപ്പിച്ചതിന്റെ പേരില്‍ ഇംഗ്ലണ്ടിനെ പരിഹസിച്ച വനിതാ ക്രിക്കറ്റ് താരവുമായി കൊമ്പുകോര്‍ത്ത് റോറി ബേണ്‍സ്

റോറി ബേണ്‍സ്/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

ലണ്ടന്‍: രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് അവസാനിപ്പിച്ചതിന്റെ പേരില്‍ ഇംഗ്ലണ്ടിനെ പരിഹസിച്ച വനിതാ ക്രിക്കറ്റ് താരവുമായി കൊമ്പുകോര്‍ത്ത് റോറി ബേണ്‍സ്. സംഭവത്തില്‍ ബേണ്‍സിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ താക്കീത് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 

ഇംഗ്ലണ്ടിന്റെ വനിതാ ടീമിന്റെ മത്സരം രാത്രി ആരംഭിക്കുന്നതിന് മുന്‍പ് ടെസ്റ്റ് ഫിവിഷ് ചെയ്ത ഇംഗ്ലണ്ട് ബോയിസിന്റെ നല്ല മനസെന്ന് പരഞ്ഞാണ് വനിതാ ക്രിക്കറ്റ് താരം അലക്‌സാന്‍ഡ്ര ഹേര്‍ട്‌ലി എത്തിയത്. എല്ലാ ബോയ്‌സും വനിതാ ഗെയിമിനെ പിന്തുണയ്ക്കുന്നത് നോക്കുമ്പോള്‍ നിരാശാജനകമായ മനോഭാവം എന്നാണ് ബേണ്‍സ് മറുപടി നല്‍കിയത്. 

ബേണ്‍സ് തന്റെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. ബേണ്‍സിന്റെ ട്വീറ്റ് ബെന്‍ സ്റ്റോക്ക്‌സും, ആന്‍ഡേഴ്‌സനും ലൈക്ക് ചെയ്തിരുന്നു. തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ബേണ്‍സിനെ ഓര്‍മപ്പെടുത്തിയതായാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

റോറി ബേണ്‍സിന്റെ ട്വീറ്റ്‌

റോറി ബേണ്‍സിന്റെ ട്വീറ്റ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now