
അട്ടിമറിച്ചാല്‍ നേപ്പാള്‍, ജയിച്ചാലും മഴയില്‍ ഒലിച്ചാലും ഇന്ത്യ
ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തതിനാല്‍ മൂന്ന് പോയിന്റുമായി പാകിസ്ഥാന് സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പാക്കി

കൊളംബോ: ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടം മഴയെടുത്തതോടെ സൂപ്പര്‍ ഫോറിലെത്താന്‍ അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് ജയം അനിവാര്യം. ദുര്‍ബലരായ നേപ്പാളാണ് എതിരാളികള്‍ എന്നതിനാല്‍ ഇന്ത്യക്ക് വലിയ ആശങ്കയില്ലാതെ തന്നെ അടുത്ത ഘട്ടം പ്രതീക്ഷിക്കാം.
പാകിസ്ഥാനെതിരായ മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെ ഇന്ത്യക്ക് ഒരു പോയിന്റ് കിട്ടി. പാകിസ്ഥാനും ഒരു പോയിന്റ്. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തതിനാല്‍ മൂന്ന് പോയിന്റുമായി പാകിസ്ഥാന് സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പാക്കി. ശേഷിച്ച സ്ഥാനത്തേക്കാണ് ഇന്ത്യയും നേപ്പാളും ഉറ്റുനോക്കുന്നത്.
നേപ്പാളിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ അട്ടിമറി നേരിട്ടാല്‍ പുറത്തേക്കുള്ള വഴിയാകും. അതിനു വിദൂര സാധ്യതയേ ഉള്ളൂവെങ്കിലും ക്രിക്കറ്റില്‍ എന്തും സംഭവിക്കാം എന്നതും കാണേണ്ടതുണ്ട്.
മഴയെ തുടര്‍ന്നു മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക് ഒരു പോയിന്റ്. നേപ്പാളിനും ഒരുപോയിന്റ്. നിലവില്‍ ഒരു പോയിന്റുള്ള ഇന്ത്യ രണ്ട് പോയിന്റുമായി സൂപ്പര്‍ ഫോറില്‍ ഇടം പിടിക്കും. അപ്പോഴും നേപ്പാള്‍ പുറത്താകും. ആദ്യ മത്സരത്തിലെ തോല്‍വിയാണ് അവര്‍ക്ക് പുറത്തേക്കുള്ള വഴി തുറക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



