
'വിവാദം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല', സിംഗിള്‍ എടുക്കാതിരുന്നതില്‍ ഡാരില്‍ മിച്ചല്‍
സിംഗിള്‍ എടുക്കാന്‍ ഡാരില്‍ മിച്ചല്‍ വിസമ്മതിച്ചിരുന്നു. അതിന്റെ കാരണം പറയുകയാണ് സെമി ഫൈനലിലെ കിവീസിന്റെ ഹീറോ..
ദുബായ്: ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിക്കാനുള്ള പോരില്‍ ഇംഗ്ലണ്ടിന് മുന്പില് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13 എന്ന നിലയിലേക്ക് ന്യൂസിലാന്‍ഡ് വീണിരുന്നു. എന്നാല്‍ മറുവശത്ത് അവസാനം വരെ ഉറച്ച് നിന്ന ഡാരില്‍ മിച്ചലാണ് ന്യൂസിലാന്‍ഡിനെ തുണച്ചത്. ഇവിടെ സിംഗിള്‍ എടുക്കാന്‍ ഡാരില്‍ മിച്ചല്‍ വിസമ്മതിച്ചിരുന്നു. അതിന്റെ കാരണം പറയുകയാണ് സെമി ഫൈനലിലെ കിവീസിന്റെ ഹീറോ..
ന്യൂസിലാന്‍ഡ് ഇന്നിങ്സിന്റെ 18ാം ഓവറിലാണ് ഡാരില്‍ മിച്ചല്‍ സിംഗിള്‍ എടുക്കാതിരുന്നത്. ഇവിടെ ബൗളര്‍ ആദില്‍ റാഷിദുമായി മിച്ചല്‍ കൂട്ടിയിടിച്ചിരുന്നു. ഒരു വിവാദം ഉണ്ടാക്കണ്ട എന്ന കരുതിയാണ് അവിടെ സിംഗിള്‍ എടുക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് ഡാരില്‍ മിച്ചല്‍ പറയുന്നത്.
സന്തോഷത്തോടെയാണ് സിംഗിള്‍ വേണ്ടന്ന് വെച്ചത്
ആദില്‍ റാഷിദിന്റെ വഴി ഞാന്‍ മുടക്കിയെന്ന് തോന്നി. ഇവിടെ വിവാദം സൃഷ്ടിക്കുന്ന ആളാവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ സന്തോഷത്തോടെയാണ് ആ സിംഗിള്‍ വേണ്ടെന്ന് വെച്ചത്. മത്സര ഫലത്തെ അത് സ്വാധീനിച്ചില്ല എന്നത് എന്റെ ഭാഗ്യമായി, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന് പിന്നാലെ ഡാരില്‍ മിച്ചല്‍ പറഞ്ഞു.
Anything that sums up #NZ cricket is that.
â Nurul Amin (@AimAminAim) November 10, 2021
Take A Bow! Daryl Mitchell.
The Match situation was this, Need 34 runs from 17b.
Respect, Not only for this but for throughout showing respect towards the game. Ture GENTLEMEN team in our generation.#T20WorldCup pic.twitter.com/VU444SfeGW
സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് എതിരെ 47 പന്തില്‍ നിന്ന് 72 റണ്‍സ് ആണ് ഡാരില്‍ മിച്ചല്‍ നേടിയത്. ന്യൂസിലാന്‍ഡിന് വേണ്ടി കളിക്കാനായത് ഭാഗ്യമായി കരുതുന്നു. 27ാം വയസിലാണ് ന്യൂസിലാന്‍ഡിനായി അരങ്ങേറുന്നത്. ന്യൂസിലാന്‍ഡിനായി കളിക്കുന്നതിന് മുന്‍പ് ഏഴെട്ട് വര്‍ഷം ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാനായി എന്നും ഡാരില്‍ മിച്ചല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



