'എനിക്ക് സങ്കടമുണ്ട്', മെസിയുടെ ബാലണ്‍ ഡി ഓര് നേട്ടത്തില്‍ നിരാശ പരസ്യമാക്കി ലെവന്‍ഡോസ്കി
മെസി ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടതിന്റെ നിരാശ മറച്ചുവെക്കാതെയാണ് ലെവന്‍ഡോസ്കിയുടെ പ്രതികരണം
ബാലണ്‍ ഡി ഓര് നേടാനാവാത്തതില്‍ നിരാശനാണെന്ന് ബയണ്‍ മുന്നേറ്റനിര താരം ലെവന്‍ഡോസ്കി. മെസി ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടതിന്റെ നിരാശ മറച്ചുവെക്കാതെയാണ് ലെവന്‍ഡോസ്കിയുടെ പ്രതികരണം.
എനിക്ക് സങ്കടം തോന്നി. ഞാനത് സമ്മതിക്കാതിരിക്കില്ല. സന്തോഷവാനായിരുന്നു ഞാന്‍ എന്ന് പറയാനാവില്ല. നിരാശയായിരുന്നു എനിക്ക്. മെസിക്ക് തൊട്ടടുത്ത് എത്തി മത്സരിച്ചു. മെസി കളിച്ച വിധവും അദ്ദേഹത്തിന്റെ നേട്ടങ്ങളും ഞാന്‍ ബഹുമാനിക്കുന്നു, ലെവന്‍ഡോസ്കി പറഞ്ഞു.
Congratulations Leo Messi and @alexiaputellas winners of the #BallonDor2021, congratulations also to all nominated players! I won Striker of the Year Award and no Player can win an individual award without strongest team and loyal fans behind him. Thank you for your support pic.twitter.com/I6j4BtluYS
â Robert Lewandowski (@lewy_official) November 29, 2021
2020ലെ അവാര്‍ഡ് കിട്ടുന്നതില്‍ എനിക്ക് വലിയ താത്പര്യം ഇല്ല. 2020ല്‍ എനിക്ക് ബാലണ്‍ ഡി ഓര് ലഭിക്കണമായിരുന്നു എന്ന മെസിയുടെ വാക്കുകള്‍ ഇഷ്ടപ്പെട്ടു. അത് മെസിയുടെ വെറും വാക്കുകള്‍ അല്ല എന്നും ലെവന്‍ഡോസ്കി പറഞ്ഞു. 2020ല്‍ ലെവന്‍ഡോസ്കിക്കാണ് ബാലണ്‍ ഡി ഓര് ലഭിക്കേണ്ടിയിരുന്നത് എന്നാണ് മെസി പ്രതികരിച്ചത്.
Leo Messi says to Robert Lewandowski: âRobert, you deserve your Ballon D'Or. Last year, everyone was in agreement to say that you were the big winner of this awardâ. #Messi #BallonDOr @GFFN
â Fabrizio Romano (@FabrizioRomano) November 29, 2021
ഇനി വരുന്ന സീസണിലും ബാലണ്‍ ഡി ഓറിനായുള്ള പോരാട്ടം ലെവന്‍ഡോസ്കി തുടങ്ങി കഴിഞ്ഞു. സീസണില്‍ ബയേണിന് വേണ്ടിയുള്ള 14 കളിയില്‍ നിന്ന് 16 ഗോളുകളാണ് ബയേണിന്റെ പോളിഷ് സ്ട്രൈക്കര്‍ നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


