'നിന്നെ തോല്‍പ്പിക്കും, ഞാന്‍ കിരീടം ചൂടും'; മെസിയോട് പറഞ്ഞതായി നെയ്മര്‍

അര്‍ജന്റീനയെ തോല്‍പ്പിക്കും എന്നും താന്‍ കിരീടം ചൂടുമെന്നും മെസിയോട് പറഞ്ഞതായി ബ്രസീല്‍ മുന്നേറ്റനിര താരം നെയ്മര്‍

നെയ്മര്‍, മെസി/ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:09 am IST

ടൂറിന്‍: മെസിയെ തോല്‍പ്പിച്ച് താന്‍ കിരീടം ചൂടുമെന്ന് മെസിയോട് പറഞ്ഞതായി ബ്രസീല്‍ മുന്നേറ്റനിര താരം നെയ്മര്‍. ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് നെയ്മറുടെ വാക്കുകള്‍. 

ഞങ്ങള്‍ ലോകകപ്പിനെ കുറിച്ച് അധികം സംസാരിച്ചില്ല. പക്ഷേ ചില സമയങ്ങളില്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നതിനെ കുറിച്ച് തമാശയായി പറയാറുണ്ട്. ഞാന്‍ ചാമ്പ്യനാവും എന്നും നിന്നെ തോല്‍പ്പിക്കും എന്നും മെസിയോട് ഞാന്‍ പറഞ്ഞു. അതും പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചു, നെയ്മര്‍ പറയുന്നു. 

രണ്ട് മഹത്തായ കളിക്കാരാണ് ഇവര്‍

മെസിക്കും എംബാപ്പെയ്ക്കും ഒപ്പം കളിക്കുക എന്നത് സന്തോഷിപ്പിക്കുന്നതാണ്. രണ്ട് മഹത്തായ കളിക്കാരാണ് ഇവര്‍. അതില്‍ മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി ഒരുപാട് നാള്‍ കണക്കാക്കപ്പെട്ടിരുന്ന താരവും. 

യുവതാരമാണ് എംബാപ്പെ. തന്റെ കഴിവ് പലപ്പോഴായി എംബാപ്പെ പ്രകടിപ്പിച്ചുകഴിഞ്ഞു. ഇനിയും ഒരുപാട് വളരാനാവും. ഈ മഹത്തായ കളിക്കാര്‍ക്കൊപ്പം കളിക്കുക എന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം വിജയിക്കാനുള്ള സാധ്യതയും ഇവിടെ ഉയര്‍ന്ന് നില്‍ക്കും, നെയ്മര്‍ പറയുന്നു. 

ലോകകപ്പ് ആണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ഫുട്‌ബോള്‍ എന്താണെന്ന് ഞാന്‍ മനസിലാക്കി തുടങ്ങിയത് മുതല്‍ അതാണ് എന്റെ സ്വപ്നം. ഇപ്പോള്‍ ആ ജയത്തിലേക്ക് എത്താന്‍ മറ്റൊരു അവസരം എനിക്ക് ലഭിച്ചിരിക്കുന്നു. അത് വിനിയോഗിക്കാനാവും എന്നാണ് എന്റെ പ്രതീക്ഷ. എല്ലാവര്‍ക്കും വലിയ പ്രതീക്ഷയാണ്. എ്ല്ലാവരും ലോകകപ്പിലേക്ക് എത്താനാണ് ആഗ്രഹിക്കുന്നത്, നെയ്മര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now