97 നോട്ടൗട്ട്; ഒറ്റയ്ക്ക് പൊരുതി ഒമര്‍സായ്; ദക്ഷിണാഫ്രിക്കയ്ക്ക് 245 റണ്‍സ് ലക്ഷ്യം

ദക്ഷിണാഫ്രിക്കക്കായി ജെറാള്‍ഡ് കോറ്റ്സി നാല് വിക്കറ്റുകള്‍ വീഴ്ത്തി. കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി

ചിത്രം: പിടിഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:27 am IST

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 245 റണ്‍സ് വിജയ ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 244 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചാമനായി ഇറങ്ങി അപരാജിതനായി നിലകൊണ്ടു അര്‍ധ സെഞ്ച്വറി നേടിയ ഹഷ്മതുല്ല ഓമര്‍സായിയുടെ ധീരോചിത ചെറുത്തു നില്‍പ്പാണ് അഫ്ഗാന് പൊരുതി നോക്കാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. താരത്തിനു അര്‍ഹിച്ച കന്നി സെഞ്ച്വറി നേടാന്‍ സാധിച്ചില്ല എന്നതു മാത്രം നിരാശപ്പെടുത്തുന്നതായി. 

107 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം ഒമര്‍സായ് 97 റണ്‍സുമായി പുറത്താകാതെ നിന്നു. റഹ്മത് ഷാ, നൂര്‍ അഹമ്മദ് (26 റണ്‍സ് വീതം), റഹ്മാനുല്ല ഗുര്‍ബാസ് (25) എന്നിവരും അല്‍പ്പ നേരം ക്രീസില്‍ നിന്നു പൊരുതി. 

ദക്ഷിണാഫ്രിക്കക്കായി ജെറാള്‍ഡ് കോറ്റ്സി നാല് വിക്കറ്റുകള്‍ വീഴ്ത്തി. കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അആന്‍ഡില്‍ ഫെലുക്വായോ ഒരു വിക്കറ്റെടുത്തു.

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമിട്ടതിനു പിന്നാലെ നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ തുടരെ നഷ്ടമായി. 

എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സെന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. പിന്നാലെ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് ആണ് ആദ്യം പുറത്തായത്. താരം 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 25 റണ്‍സെടുത്ത് മടങ്ങി. 41ല്‍ തന്നെ അഫ്ഗാന് രണ്ടാം ഓപ്പണറേയും നഷ്ടം. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ ഇബ്രാഹിം സാദ്രാന്‍ ആണ് മടങ്ങിയത്. താരം 15 റണ്‍സെടുത്തു. 

നാലാമനായി എത്തിയ ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി രണ്ട് റണ്ണില്‍ പുറത്തായി. പിന്നാലെ മികവോടെ കളിച്ചു വന്ന റഹ്മത് ഷാ (26)യും മടങ്ങി. ഇക്രം അലിഖില്‍ (12), മുഹമ്മദ് നബി (2), റാഷിദ് ഖാന്‍ (14) എന്നിവരും അധികം നില്‍ക്കാതെ മടങ്ങി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now