പാകിസ്ഥാന് ജീവന്‍മരണം; ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു; കിവികളെ നയിക്കാന്‍ കെയ്ന്‍ വില്ല്യംസന്‍ തിരിച്ചെത്തി

അവസാന മൂന്ന് മത്സരങ്ങളും തുടരെ തോറ്റതിന്റെ ക്ഷീണത്തിലാണ് ന്യൂസിലന്‍ഡ്. അവര്‍ക്കും ഇന്നത്തെ ജയം നിര്‍ണായകമാണ്

ചിത്രം: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 9:27 am IST

ബംഗളൂരു: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് ടോസ്. അവര്‍ ന്യൂസിലന്‍ഡിനെ ബാറ്റിങിനു വിട്ടു. ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. പ്രത്യേകിച്ച് പാകിസ്ഥാന്.

അവസാന മൂന്ന് മത്സരങ്ങളും തുടരെ തോറ്റതിന്റെ ക്ഷീണത്തിലാണ് ന്യൂസിലന്‍ഡ്. അവര്‍ക്കും ഇന്നത്തെ ജയം നിര്‍ണായകമാണ്. പരിക്ക് മാറി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കാന്‍ തിരിച്ചെത്തിയതിന്റെ ആശ്വസമുണ്ട് കിവികള്‍ക്ക്. 

വില്‍ യങിനെ ഇലവനില്‍ നിന്നു ഒഴിവാക്കി. മാറ്റ് ഹെന്റി പരിക്കേറ്റ് പുറത്തായതോടെ ഇഷ് സോധി പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി.

പാകിസ്ഥാന്‍ ഹസന്‍ അലിയെ അന്തിമ ഇലവനിലേക്ക് തിരിച്ചു വിളിച്ചു. ഉസാമ മിറിനെയാണ് അവര്‍ ഒഴിവാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now