ശതകവുമായി കളം വാണ് ട്രാവിസ് ഹെഡ്ഡ്; കൊടുങ്കാറ്റ് കൂട്ടുകെട്ടിന് വിരാമം; 23 ഓവറില്‍ 200 കടന്ന് ഓസ്‌ട്രേലിയ

25 പന്തില്‍ 50 പിന്നിട്ട ഹെഡ്ഡ് 59 പന്തിലാണ് കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ചത്. ഓപ്പണിങില്‍ ഡേവിഡ് വാര്‍ണറുമൊത്ത് താരം അതിവേഗം 175 റണ്‍സ് കൂട്ടുകെട്ടും ഉയര്‍ത്തി

ട്രാവിസ് ഹെഡ്ഡ്/ പിടിഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:27 am IST

ധരംശാല: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ കരുത്തുറ്റ സെഞ്ച്വറിയുമായി ട്രാവിസ് ഹെഡ്ഡ്. ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ ഹെഡ്ഡ് അരങ്ങേറ്റ പോരാട്ടം തന്നെ സെഞ്ച്വറിയുമായി ആഘോഷിച്ചാണ് അവിസ്മരണീയമാക്കിയത്.

25 പന്തില്‍ 50 പിന്നിട്ട ഹെഡ്ഡ് 59 പന്തിലാണ് കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ചത്. ഓപ്പണിങില്‍ ഡേവിഡ് വാര്‍ണറുമൊത്ത് താരം അതിവേഗം 175 റണ്‍സ് കൂട്ടുകെട്ടും ഉയര്‍ത്തി. 25 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 209 റൺസെന്ന നിലയിൽ. 9 വീതം റൺസുമായി മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് എന്നിവർ ക്രീസിൽ.

ഹെഡ്ഡ് ഏഴ് സിക്‌സും 10 ഫോറും സഹിതം 109 റണ്‍സ് വാരി. പിന്നാലെ താരത്തെ ഗ്ലെന്‍ ഫിലിപ്‌സ് ക്ലീന്‍ ബൗള്‍ഡാക്കി. 

ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20ാം ഓവറിലെ ആദ്യ പന്തില്‍ ഗ്ലെന്‍ ഫിലിപ്പ്‌സാണ് വാര്‍ണറെ മടക്കി കൊടുങ്കാറ്റ് കൂട്ടുകെട്ടിനു വിരാമമിട്ടത്. വാര്‍ണര്‍ 65 പന്തില്‍ ആറ് സിക്‌സും അഞ്ച് ഫോറും സഹിതം 81 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്. പിന്നാലെ ഫിലിപ്‌സ് തന്നെ ഹെഡ്ഡിനേയും മടക്കി.

ഓപ്പണിങില്‍ മിച്ചല്‍ മാര്‍ഷിനെ മാറ്റി വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡ്ഡിനെ ഇറക്കിയ ഓസീസ് തന്ത്രം ഫലം കണ്ടു. ഇരുവരും ചേര്‍ന്നു അതിവേഗമാണ് ബോര്‍ഡില്‍ റണ്‍സ് ചേര്‍ത്തത്. 8.5 ഓവറില്‍ ടീം 100 കടന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now