
ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി കേശവ് മഹാരാജ്; ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മടങ്ങി, 100 കടന്നു
24 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 23 റണ്‍സുമായി മികവിലേക്ക് കുതിക്കവെയാണ് ഗില്‍ വീണത്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ പുറത്ത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെ സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും പുറത്തായി. കേശവ് മഹാരാജിന്റെ പന്തില്‍ ഗില്‍ ക്ലീന്‍ ബൗള്‍ഡായി.
24 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 23 റണ്‍സുമായി മികവിലേക്ക് കുതിക്കവെയാണ് ഗില്‍ വീണത്. ഒരിക്കല്‍ കൂടി മിന്നല്‍ തുടക്കം സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു.
24 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതം 40 റണ്‍സ് അടിച്ചു കൂട്ടിയാണ് നായകന് ക്രീസ് വിട്ടത്. സ്കോര്‍ 5.5 ഓവറില്‍ 62ല്‍ എത്തിയപ്പോഴാണ് ഹിറ്റ്മാന് മടങ്ങിയത്. കഗിസോ റബാഡയ്ക്കാണ് വിക്കറ്റ്.
നിലവില്‍ ഇന്ത്യ രണ്ടിന് 100 റണ്‍സെന്ന നിലയില്‍. 22 റണ്‍സുമായി വിരാട് കോഹ്ലിയും 4 റണ്ണുമായി ശ്രേയസ് അയ്യരും ക്രീസില്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


