കോഹ് ലി, ബാബര്‍, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരുടേതില്‍ വെച്ച് ആരുടെ കവര്‍ ഡ്രൈവ് ആണ് മികച്ചത് എന്നാണ് ആരാധകരോട് ഐസിസി ചോദിച്ചത്

കോഹ്‌ലി, ബാബര്‍ അസം/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

ദുബായ്: കവര്‍ ഡ്രൈവിന്റെ ഭംഗിയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ മറികടന്ന് പാകിസ്ഥാന്റെ ബാബര്‍ അസം. ഐസിസിയുടെ പോളിലാണ് കോഹ് ലിയെ ബാബര്‍ അസം തോല്‍പ്പിച്ചത്. 

കോഹ് ലി, ബാബര്‍, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരുടേതില്‍ വെച്ച് ആരുടെ കവര്‍ ഡ്രൈവ് ആണ് മികച്ചത് എന്നാണ് ആരാധകരോട് ഐസിസി ചോദിച്ചത്. അവിടെ കോഹ്‌ലിയും ബാബര്‍ അസമും തമ്മിലായിരുന്നു പ്രധാനമായും മത്സരം. 

0.1 വോട്ടിന്റെ വ്യത്യാസത്തിലാണ് പാകിസ്ഥാന്‍ നായകന്‍ കോഹ് ലിയെ തോല്‍പ്പിച്ചത്. കോഹ് ലിക്ക് 45.9 ശതമാനം വോട്ട് ലഭിച്ചപ്പോള്‍, 46 ശതമാനം വോട്ടാണ് ബാബര്‍ അസമിന് ലഭിച്ചത്. കെയ്ന്‍ വില്യംസണിന് 7.1 വോട്ട് ലഭിച്ചപ്പോള്‍ റൂട്ടിന് ലഭിച്ചത് 1.1 ശതമാനം വോട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates