കളി പറയാന്‍... മിഥാലി രാജ്, ദിനേഷ് കാര്‍ത്തിക്; വനിതാ ലോകകപ്പ് കമന്ററി പാനലിന് 'താരത്തിളക്കം'

ഈ മാസം 30 മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് വനിതാ ഏകദിന ലോക പോരട്ടം അരങ്ങേറുന്നത്

Mithali Raj, Dinesh Karthik, ICC Women’s World Cup 2025
മിഥാലി രാജ്, ദിനേഷ് കാര്‍ത്തിക്, ICC Women’s World Cup 2025 x
Edited by :renjith.k
Last Updated :28 സെപ്റ്റംബർ 2025, 12:43 pm IST

ദുബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി ഈ മാസം 30 മുതല്‍ അരങ്ങേറാനൊരുങ്ങുന്ന വനിതാ ഏകദിന ലോകകപ്പ് പോരാട്ടത്തിനുള്ള കമന്ററി പാനലിനെ പ്രഖ്യാപിച്ച് ഐസിസി. മുന്‍ വനിതാ താരങ്ങളടക്കമുള്ള വമ്പന്‍ താര നിരയാണ് കളി പറയാനായി ഒരുങ്ങുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായ മിഥാലി രാജ്, ഐസിസി കിരീട ജേതാവായ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്, മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്, അവിശ്വസനീയ ബാറ്റിങുമായി വിന്‍ഡീസിനെ ടി20 ലോകകപ്പ് സമ്മാനിച്ച കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, മുന്‍ വനിതാ താരങ്ങളായ കാത്തി മാര്‍ട്ടിന്‍, നടാഷ ഫാരന്റ് അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. മുന്‍ വിന്‍ഡീസ് താരം ഇയാന്‍ ബിഷപ്പ്, മുന്‍ സിംബാബ്‌വെ താരം എംഫുലേലോ എംബാഗ്വെ, മുന്‍ ശ്രീലങ്കന്‍ താരം റസ്സല്‍ അര്‍ണോള്‍ഡ് അടക്കമുള്ള പതിവു മുഖങ്ങളും കമന്ററി പാനലില്‍ അണിനരിക്കുന്നുണ്ട്. സന മിർ, അഞ്ജും ചോപ്ര അടക്കമുള്ള മുൻ വനിതാ പതിവു മുഖങ്ങളും പാനലിലുണ്ട്.

ചരിത്രത്തിലെ ആദ്യ കിരീടം തേടി ഇന്ത്യ

വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തിയിട്ടും ഇന്നു വരെ ലോക കിരീടം നേടാന്‍ സാധിക്കാത്തതിന്റെ കുറവ് ഇത്തവണ പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ വനിതാ സംഘം.

2017ല്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. അന്ന് പക്ഷേ ഇംഗ്ലണ്ടിനു മുന്നില്‍ കിരീടം അടിയറ വച്ചു. 1978 മുതല്‍ വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ കളിക്കുന്നു. 12 അധ്യായങ്ങള്‍. 70 കളികളില്‍ നിന്നു 37 ജയങ്ങളും 31 തോല്‍വികളും. ഒരു മത്സരം ടൈ കെട്ടി. രണ്ട് മത്സരങ്ങള്‍ ഫലമില്ലാതെ ഉപേക്ഷിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ മികച്ച ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പിനു ശേഷം 38 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ വനിതകള്‍ 25 മത്സരങ്ങളില്‍ വിജയം കണ്ടു.

ഹര്‍മന്‍പ്രീത് കൗറിനു കീഴില്‍ മികച്ച ഒരുക്കങ്ങളാണ് ടീം നടത്തുന്നത്. സ്മൃതി മന്ധാന സൂപ്പര്‍ ഫോമില്‍ ബാറ്റ് വീശുന്നതും ഇന്ത്യക്കു കരുത്താണ്. ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ അടക്കമുള്ള താരങ്ങളും അധിക ബലം നല്‍കുന്നു.

News Now

Summary

ICC Women’s World Cup 2025: The ICC has unveiled a star-studded, female-led commentary panel for the Women's World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates