
യുവരാജ് സിങ്ങിന് കഴിയുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് പറ്റില്ല? ഓരോവറില്‍ ആറ് സിക്സ് യുകെസി ക്രിക്കറ്റില്‍: ക്രിസ് ഗെയ്ല്
ഒരോവറില്‍ ആറ് സിക്സ് എന്നത് യുവരാജ് സിങ്ങിന് സാധ്യമായെങ്കില്‍ എന്തുകൊണ്ട് തനിക്കായിക്കൂടെന്ന് വിന്‍ഡിസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്

ദുബായ്: ഒരോവറില്‍ ആറ് സിക്സ് എന്നത് യുവരാജ് സിങ്ങിന് സാധ്യമായെങ്കില്‍ എന്തുകൊണ്ട് തനിക്കായിക്കൂടെന്ന് വിന്‍ഡിസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്. അള്‍ട്ടിമേറ്റ് ക്രിക്കറ്റ് ചലഞ്ചിന് മുന്‍പായാണ് ഗെയ്ലിന്റെ പ്രതികരണം.
പുതിയ ഇന്‍ഡോര്‍ ക്രിക്കറ്റ് ഫോര്‍മാറ്റ് ആണ് യുകെസി. ബാറ്റ്സ്മാന്മാര്ക്ക് സ്കോര്‍ ചെയ്യാന്‍ സാധിക്കുന്ന ആറ് മേഖലകളാണ് ഇവിടെ ഉണ്ടാവുക. ഓരോ സോണിനും പ്രത്യേകം റണ്‍സ് ഉണ്ടാവും. ആറ് റണ്‍സ് വരെയാണ് ലഭിക്കുക. ബുള്‍സ്ഐ എന്ന ഒരു സോണും ഉണ്ടാവും. ഇവിടെ ഹിറ്റ് ചെയ്താല്‍ എക്സ്ട്രാ ബോളും, 12 റണ്‍സും ബാറ്റ്സ്മാന് ലഭിക്കും.
ആറ് സിക്സും അടിക്കുക സാധ്യകാണ്. ഇവിടെ ബുള്‍സ് ഐ സിക്സിന്റെ റേഞ്ചിന് മുകളിലാണ്. ബൗളറുടെ തലയ്ക്ക് മുകളിലൂടെയാണ് ബുള്‍സ് ഐക്കായി പന്ത് പറത്തേണ്ടത്. ഇവിടെ എങ്ങനെയുള്ള ഡെലിവറിയാണ് ലഭിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്, ഗെയ്ല് പറഞ്ഞു.
ഇവിടെ സിക്സുകള്‍ സാധ്യമായാല്‍, യുവരാജ് അത് നേരത്തെ സാധിച്ചിട്ടുണ്ട് എങ്കില്‍, എന്തുകൊണ്ട് എനിക്കായിക്കൂടാ? എനിക്കും, ആര്‍ക്കും അത് ചെയ്യാനാവുമെന്നും ഗെയ്ല് പറഞ്ഞു. യുവരാജ് വെല്ലുവിളി ഉയര്‍ത്തുമോ എന്ന ചോദ്യത്തിന്, യൂണിവേഴ്സല്‍ ബോസ് ആണ് എല്ലാവര്ക്കും വെല്ലുവിളി എന്നായിരു ഗെയ്ലിന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



