
ആദ്യമായി ഇന്ത്യ-ഇന്ത്യ എ പോര്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്‍പ് സന്നാഹ മത്സരം
ഈ വര്‍ഷം നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് നാല് ദിവസത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യ എയെ ഇന്ത്യന്‍ ടീം നേരിടുക
ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിന് എത്തുന്ന ഇന്ത്യന്‍ ടീം ഇന്ത്യ എക്ക് എതിരെ കളിക്കും. ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീം ഇന്ത്യ എയ്ക്ക് എതിരെ കളിക്കുന്നത്.
ഈ വര്‍ഷം നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് നാല് ദിവസത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യ എയെ ഇന്ത്യന്‍ ടീം നേരിടുക. ജൂലൈയില്‍ തോര്താംപ്ടണ്ഷെയറിലെ കൗണ്ടി ഗ്രൗണ്ടിലായിരിക്കും കളി. തിയതി പ്രഖ്യാപിച്ചിട്ടില്ല.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ളത്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പര്യടനം. ആഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ്. ഉയര്‍ന്ന നിലവാരത്തിലെ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യ-ഇന്ത്യ എ പോരിലൂടെ എത്തുമെന്ന് നോര്‍ത്താംപ്ടന്‍ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ് പറയുന്നു.
ജൂലൈ 28നാണ് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം. നോട്ടിങ്ഹാം ആണ് ആദ്യ ടെസ്റ്റിന്റെ വേദി. ആഗസ്റ്റ് 12 മുതലാണ് രണ്ടാം ടെസ്റ്റ്. ആഗസ്റ്റ് 25 മുതല്‍ മൂന്നാം ടെസ്റ്റും, സെപ്തംബര്‍ 2 മുതല്‍ നാലാം ടെസ്റ്റും, സെപ്തംബര്‍ 10 മുതല്‍ അഞ്ചാം ടെസ്റ്റും എന്നതാണ് ഷെഡ്യൂള്‍.
രണ്ടാം ടെസ്റ്റിന്റേയും നാലാം ടെസ്റ്റിന്റേയും വേദി ലണ്ടനായിരിക്കും. മൂന്നാം ടെസ്റ്റ് ലീഡ്സിലും, അഞ്ചാം ടെസ്റ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും വെച്ച് നടക്കും. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ടീം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


