പോര് തുടങ്ങുന്നു; ടോസ് ഇന്ത്യക്ക്, ആദ്യം ബൗള്‍ ചെയ്യും

മത്സരം 1.30 മുതല്‍ വഡോദരയില്‍

ind vs nz rohit and gill training
ind vs nzx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :11 ജനുവരി 2026, 1:07 pm IST

വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു.

ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്തിന്റെ പരിക്കാണ് പരമ്പരയിലെ ആദ്യ മത്സരത്തിനു ഇറങ്ങും മുന്‍പ് ഇന്ത്യക്ക് നിരാശയാകുന്നത്. വയറിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. താരം പരമ്പരയില്‍ കളിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ നടത്തിയ എംആര്‍ഐ സ്‌കാനിലാണ് പരിക്ക് സ്ഥിരീകരിച്ചത്. ഋഷഭ് പന്തിന്റെ പകരക്കാരനായി ധ്രുവ് ജുറേലിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം താരം ഇന്ന് പ്ലെയിങ് ഇലനിൽ ഉൾപ്പെട്ടിട്ടില്ല.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പര എന്ന നിലയില്‍ ഈ മത്സരവും ഇന്ത്യക്ക് നിര്‍ണായകമാണ്.

ഇന്ന്, 14, 18 തീയതികളിലാണ് ഏകദിന പരമ്പരയിലെ പോരാട്ടങ്ങള്‍. എല്ലാ മത്സരങ്ങളും പകല്‍ രാത്രിയാണ്. ഉച്ചയ്ക്ക് ഒന്നര മുതല്‍ക്കാണ് പോരാട്ടം.

ഇന്ത്യ ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

News Now

Summary

ind vs nz: Dhruv Jurel replaces injured Rishabh Pant, joins ODI team in Vadodara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates