
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനെതിരെ പൊരുതുന്ന ഇന്ത്യക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിന് പീറ്റേഴ്സന്. നിലവില്‍ ഐപിഎല്‍ കമന്ററിയുമായി ബന്ധപ്പെട്ട് താരം ഇന്ത്യയിലുണ്ട്. ബയോ ബബിളിലും കോവിഡ് വ്യാപനം ആശങ്ക പരത്തിയതിന് പിന്നാലെ ഈ സീസണിലെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് ട്വിറ്ററിലൂടെ പീറ്റേഴ്സന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള വാക്കുകള്‍ കുറിച്ചത്.
'ഇന്ത്യ - ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു രാജ്യം കോവിഡ് വ്യാപനത്തില്‍ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണ്! പ്രതിസന്ധികള്‍ മറികടന്ന് ഇന്ത്യ കൂടുതല്‍ ശക്തിയോടെ തിരികെ വരും. ഇന്ത്യ പ്രകടിപ്പിക്കുന്ന ദയയും ഔദാര്യവും ഈ പ്രതിസന്ധിയുടെ സമയത്ത് ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല!'- പീറ്റേഴ്സന് കുറിച്ചു.
India - itâs heartbreaking to see a country I love so much suffering!
â Kevin Pietersen(@KP24) May 4, 2021
You WILL get through this!
You WILL be stronger coming out of this!
Your kindness & generosity NEVER goes unnoticed even during this crisis! #IncredibleIndia
ബയോ ബബിളിനുള്ളില്‍ കോവിഡ് പടര്‍ന്നതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത കളിക്കാരായ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാന്‍ സാഹയ്ക്കും ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് പരിശീലകന് ലക്ഷ്മിപതി ബാലാജിക്കും രോഗം കണ്ടെത്തി. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് ക്യാമ്പുകളില്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


