ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; അഭിമന്യു ക്യാപ്റ്റന്‍; സര്‍ഫറാസ് ടീമില്‍

ഭരതിനൊപ്പം യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനെയും 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

അഭിമന്യു ഈശ്വരൻ /ഫോട്ടോ: ട്വിറ്റർ
Last Updated :22 January 2024, 7:51 pm IST
Edited by :migrator

മുംബൈ: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ട് ലയണ്‍സിനെതിരായിട്ടുള്ള ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അഭിമന്യു ഈശ്വരനാണ് ക്യാപ്റ്റന്‍. 

സായ് സുദര്‍ശന്‍, രജത് പട്ടീദാര്‍, കെ എസ് ഭരത്, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. ഭരതിനൊപ്പം യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനെയും 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

നവദീപ് സെയ്‌നി, ആകാശ് ദീപ്, വിദ്വത് കവരപ്പ, തുഷാര്‍ ദേസ് പാണ്ഡെ എന്നിവരാണ് ബൗളിങ്ങിനെ നയിക്കുന്നത്. ഈ മാസം 17 മുതല്‍ 20 വരെ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ എയുടെ മത്സരം. 

ഈ മാസം 25 മുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ആഭ്യന്തര മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്ന സര്‍ഫറാസ് ഖാന് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കയറിപ്പറ്റാനുള്ള മികച്ച അവസരമാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now