
News Now
മുംബൈ: ഇന്ത്യന് താരവും രാജസ്ഥാന് റോയല്സ് ഓള്റൗണ്ടറുമായ ശിവം ദുബെ വിവാഹിതനായി. അജും ഖാന് ആണ് വധു. ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹം. തന്റെ ഔദ്യോഗിക ട്വിറ്റര് പേജില് വിവാഹിതനായ കാര്യം വ്യക്തമാക്കി കുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന് ആംശസകള് നേര്ന്ന് രാജസ്ഥാന് റോയല്സും രംഗത്തെത്തി.
പ്രണയത്തേക്കാള് കൂടുതല് സ്നേഹത്തോടെ ഞങ്ങള് സ്നേഹിച്ചു... ഇപ്പോള്, ഇവിടെ ശാശ്വതമായത് ആരംഭിക്കുന്നു. ഇപ്പോള് വിവാഹിതരായി...- താരം ട്വിറ്ററില് കുറിച്ചു.
We loved with a love which was more than love â¦
â Shivam Dube (@IamShivamDube) July 16, 2021
And now this is where our forever starts
Just Married â¦
16-07-2021 #togetherforever pic.twitter.com/2SlVDNeO2h
4.4 കോടി രൂപയ്ക്കാണ് ശിവം ദുബെയെ രാജസ്ഥാന് റോയല്സ് ടീമിലെത്തിച്ചത്. 2019ലാണ് ശിവം ദുബെ ഇന്ത്യക്കായി അരങ്ങേറിയത്. ഒരു ഏകദിന പോരാട്ടത്തിലും 13 ടി20 മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






