
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

കൊല്‍ക്കത്ത: എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ. തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഹോങ്കോങ്ങിന് എതിരെ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഇന്ത്യക്ക് യോഗ്യത ഉറപ്പിക്കാനായി.
ഫിലിപ്പീന്‍സിനെ പാലസ്ഥീന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ 2023 എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത്. എതിരില്ലാത്ത നാല് ഗോളിനാണ് പാലസ്ഥീന്റെ ജയം. ഇതോടെ പാലസ്ഥീന്, ഉസ്ബെകിസ്ഥാന്, തായ്ലന്ഡ്, ഇന്ത്യ, ഹോങ്കോങ്, കിര്‍ഗിസ്ഥാന്‍, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ എഎഫ്സി ഏഷ്യാ കപ്പിന് യോഗ്യത നേടി.
HERE WE COME
â Indian Football Team (@IndianFootball) June 14, 2022
As Palestine defeat Philippines in Group , the #BlueTigers have now secured back-to-back qualifications for the @afcasiancup #ACQ2023 #BackTheBlue #IndianFootball pic.twitter.com/3aNjymWLSm
ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ രണ്ട് കളിയിലും ഇന്ത്യ ജയിച്ചിരുന്നു. കബോഡിയയെ 2-0ന് തോല്‍പ്പിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനെ 2-1നും ഇന്ത്യ വീഴ്ത്തി. അഫ്ഗാന് എതിരെ ഇഞ്ചുറി ടൈമില്‍ സഹല്‍ നേടിയ ഗോളാണ് ഇന്ത്യയെ തുണച്ചത്.
ഇത് ആദ്യമായാണ് തുടരെ രണ്ട് വട്ടം ഇന്ത്യ എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്. 1964,1984,2011,2023 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുന്‍പ് എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


