'സമ്മതം അറിയിച്ചു'- ഇന്ത്യന്‍ താരം വേദ കൃഷ്ണമൂര്‍ത്തി വിവാഹിതയാകുന്നു; വരന്‍ ക്രിക്കറ്റ് താരം അര്‍ജുന്‍

ഇരുവരും തമ്മിലുള്ള വിവാഹാഭ്യാര്‍ത്ഥനയുടെ ഫോട്ടോകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്

ചിത്രം: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 9:06 am IST

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തി വിവാഹിതയാകുന്നു. ക്രിക്കറ്റ് താരം തന്നെയായ അര്‍ജുന്‍ ഹൊയ്‌സാലയാണ് താരത്തെ ജീവിത സഖിയാക്കുന്നത്. 

ഇരുവരും തമ്മിലുള്ള വിവാഹാഭ്യാര്‍ത്ഥനയുടെ ഫോട്ടോകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഈ മാസം 18ന് ഇരുവരും തമ്മിലുള്ള വിവാഹത്തിന്റെ നിശ്ചയം ബംഗളൂരുവില്‍ വച്ച് നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. 

Story image

കോവിഡ് ബാധിച്ച് അമ്മയേയും പിന്നാലെ സഹോദരിയേയും വേദയ്ക്ക് നഷ്ടമായിരുന്നു. നിലവില്‍ താരം ഇന്ത്യന്‍ ടീമില്‍ കളിക്കുന്നില്ല. ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലുമാണ് താരം. 

അവള്‍ സമ്മതം അറിയിച്ചിരിക്കുന്നു എന്ന കുറിപ്പോടെയാണ് അര്‍ജുന്‍ വിവാഹാഭ്യര്‍ത്ഥനയുടെ ഫോട്ടോ പങ്കിട്ടത്. 

ഇടംകൈയന്‍ ബാറ്ററായ അര്‍ജുന്‍ കര്‍ണാടക രഞ്ജി ടീം അംഗമാണ്. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ വിവിധ ടീമുകള്‍ക്കായും താരം കളത്തിലിറങ്ങിയിട്ടുണ്ട്. വേദയും ഡൊമസ്റ്റിക്കില്‍ കര്‍ണാടക താരമാണ്. 2017ലെ ലോകകപ്പ്, 2020ലെ ടി20 ലോകകപ്പ് പോരാട്ടങ്ങളില്‍ ഇന്ത്യക്കായി താരം കളത്തിലിറങ്ങിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now