മിന്നും ജയം, ലോകകപ്പില്‍ ഇന്ത്യക്ക് റെക്കോര്‍ഡ്... ചില ശ്രദ്ധേയ നേട്ടങ്ങളും

ശ്രീലങ്കക്കെതിരായ പോരാട്ടം ജയിച്ച് ഇന്ത്യ വനിതാ ടി20 ലോകകപ്പില്‍ അടുത്ത ഘട്ടത്തിലേക്ക് സാധ്യത ഉയര്‍ത്തി. നെറ്റ് റണ്‍ റേറ്റും ഇന്ത്യ അനുകൂലമാക്കി.

India records its biggest win
ഇന്ത്യ- ശ്രീലങ്ക പോരാട്ടംഎക്സ്
Edited by :renjith.k
Last Updated :10 ഒക്ടോബർ 2024, 11:43 am IST

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. ലങ്കയുടെ പോരാട്ടം 19.5 ഓവറില്‍ വെറും 90 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ജയം പിടിച്ചത്.

1ഉയര്‍ന്ന മാര്‍ജിന്‍ ജയം

ജയമാഘോഷിക്കുന്ന ഇന്ത്യന്‍ ടീം

ജയമാഘോഷിക്കുന്ന ഇന്ത്യന്‍ ടീം

എക്സ്

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ജയമാണിത്. റണ്‍സ് മാര്‍ജിനിലെ ഇന്ത്യയുടെ ഉയര്‍ന്ന ജയത്തിന്റെ റെക്കോര്‍ഡ് ഇനി ഈ പോരാട്ടത്തിന്. 2014ല്‍ ബംഗ്ലാദേശിനെതിരെ നേടിയ 79 റണ്‍സ് ജയമാണ് പഴങ്കഥയായത്.

2അതിവേഗം 50

ഹര്‍മന്‍പ്രീത്

ഹര്‍മന്‍പ്രീത്

എക്സ്

വനിതാ ലോകകപ്പില്‍ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മാറി. 27 പന്തിലാണ് ഹര്‍മന്‍പ്രീത് 52 റണ്‍സില്‍ എത്തിയത്.

3500 റണ്‍സ്

സ്മൃതി മന്ധാന

സ്മൃതി മന്ധാന

എക്സ്

വനിതാ ടി20 ലോകകപ്പില്‍ 500 റണ്‍സുകള്‍ നേടുന്ന മൂന്നാം ഇന്ത്യന്‍ താരമായി ഓപ്പണര്‍ സ്മൃതി മന്ധാന മാറി. ശ്രീലങ്കക്കെതിരായ പോരില്‍ 50 റണ്‍സെടുത്താണ് സ്മൃതിയുടെ നേട്ടം. ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ മിതാലി രാജ് (726), ഹര്‍മന്‍പ്രീത് കൗര്‍ (620) എന്നിവരാണ് സ്മൃതിക്കു മുന്‍പ് നേട്ടം തൊട്ടവര്‍.

4സ്മൃതിക്കൊപ്പം ഹര്‍മന്‍പ്രീതും

ഹര്‍മന്‍പ്രീത്

ഹര്‍മന്‍പ്രീത്

എക്സ്

ടി20യില്‍ 3500 റണ്‍സ് തികയ്ക്കുന്ന രണ്ടാം ഇന്ത്യന്‍ താരമായി ഹര്‍മന്‍പ്രീത്. സ്മൃതി മന്ധാന ന്യൂസിലന്‍ഡിനെതിരായ ലോകകപ്പിലെ ആദ്യ പോരില്‍ നാഴികക്കല്ല് പിന്നിട്ടിരുന്നു. പിന്നാലെയാണ് ക്യാപ്റ്റനും എലൈറ്റ് പട്ടികയിലേക്ക് എത്തുന്നത്.

5അപൂര്‍വ നേട്ടത്തില്‍ ഷെഫാലി

ഷെഫാലി വര്‍മ

ഷെഫാലി വര്‍മ

എക്സ്

വനിതാ ടി20യില്‍ 2000 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അനുപമ നേട്ടത്തില്‍ ഷെഫാലി വര്‍മയും. 20 വയസും 255 ദിവസവും പ്രാമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം. ലങ്കക്കെതിരെ 43 റണ്‍സ് കണ്ടെത്തിയാണ് നാഴികക്കല്ല് പിന്നിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now