സന്തോഷ വാര്‍ത്ത ബുമ്ര സാമൂഹിക മാധ്യമത്തിലൂടെ പങ്കിട്ടത്. എക്‌സിലൂടെ (ട്വിറ്റര്‍)യാണ് അച്ഛനായ സന്തോഷം ബുമ്ര ആരാധകർക്കായി വെളിപ്പെടുത്തിയത്. 

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:24 am IST

News Now

മുംബൈ: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശന്‍ ആണ്‍ കുഞ്ഞിനു ജന്മം നല്‍കി. ഏഷ്യാ കപ്പില്‍ ഇന്ന് നേപ്പാളിനെ നേരിടാനുള്ള ടീമില്‍ താരമുണ്ടാകില്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ബുമ്ര നാട്ടിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

പിന്നാലെയാണ് സന്തോഷ വാര്‍ത്ത ബുമ്ര സാമൂഹിക മാധ്യമത്തിലൂടെ പങ്കിട്ടത്. എക്‌സിലൂടെ (ട്വിറ്റര്‍)യാണ് അച്ഛനായ സന്തോഷം ബുമ്ര ആരാധകർക്കായി വെളിപ്പെടുത്തിയത്. 

'ഞങ്ങളുടെ ചെറിയ കുടുംബം ഇപ്പോള്‍ വളര്‍ന്നു. സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത തരത്തില്‍ ഹൃദയം നിറഞ്ഞു. ഇന്ന് രാവിലെ ഞങ്ങളുടെ കുഞ്ഞായ അംഗദ് ജസപ്രിത് ബുമ്രയെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഞങ്ങളിപ്പോള്‍ ചന്ദ്രനേക്കാള്‍ മുകളില്‍ നില്‍ക്കുകയാണ്. ഞങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കുകയാണ്. ജസ്പ്രിത്, സഞ്ജന'- താരം കുറിച്ചു.

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമില്ലാത്ത ബുമ്ര ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയാല്‍ ടീമിനൊപ്പം ചേരും. ഈ മാസം ആറ് മുതലാണ് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates