ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്; ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര

മത്സരത്തിന് മുമ്പ് അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് സ്റ്റേഡിയത്തില്‍ ആദരമര്‍പ്പിക്കും

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:15 am IST
Edited by :migrator

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. മത്സരത്തിന് മുമ്പ് അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് സ്റ്റേഡിയത്തില്‍ ആദരമര്‍പ്പിക്കും. 

നായകന്‍ രോഹിത് ശര്‍മ്മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തുടങ്ങിയവര്‍ മികച്ച ഫോമിലാണ് എന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞദിവസം കളിച്ച ടീമില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. 

താരതമ്യേന ദുര്‍ബലമായ ശ്രീലങ്കന്‍ ബാറ്റിങ്ങ് നിരയോട് 300 റണ്‍സ് വഴങ്ങിയ ബൗളര്‍മാരുടെ പ്രകടനം ടീം മാനേജ്‌മെന്റ് ഗൗരവത്തോടെയാണ് കാണുന്നത്. ആദ്യമത്സരത്തില്‍ ഇന്ത്യ 67 റണ്‍സിനാണ് വിജയിച്ചത്. അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏകദിന മത്സരം നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now