പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, മൂന്നാം ഏകദിനം ഇന്ന്; ആവേശ് ഖാന് പകരം അര്‍ഷ്ദീപ് കളിച്ചേക്കും

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ. പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് നടക്കും

Last Updated :20 January 2024, 9:04 am IST

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ. പരമ്പരയിലെ മൂന്നാം ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. രണ്ടാം ഏകദിനത്തില്‍ ജയിച്ച് വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഏകദിനത്തില്‍ തുടരെ 12 ജയങ്ങള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. 

പരമ്പര സ്വന്തമാക്കി കഴിഞ്ഞ സാഹചര്യത്തില്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കും. ഓപ്പണിങ്ങിലേക്ക് ഗില്ലിന് പകരം ഋതുരാജ് ഗയ്കവാദ് വരാനുള്ള സാധ്യത വിരളമാണ്. 64,43 എന്നീ സ്‌കോറുകളാണ് ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്ന് ഗില്‍ കണ്ടെത്തിയത്. 

രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തിയേക്കും

രണ്ടാം ഏകദിനത്തില്‍ ശ്രേയസും സഞ്ജുവും അര്‍ധ ശതകം നേടി കഴിഞ്ഞു. ഇഷാന്‍ കിഷന് അവസരം നല്‍കാനായി ബാറ്റിങ് സ്ലോട്ടില്‍ നിന്ന് ശ്രേയസ്, സഞ്ജു, സൂര്യകുമാര്‍ എന്നിവരിലൊരാളെ പിന്‍വലിക്കുമോ എന്നാണ് അറിയേണ്ടത്. 

പരിക്കിന് ശേഷം രവീന്ദ്ര ജഡേജ മൂന്നാം ഏകദിനത്തില്‍ കളിക്കുമോ എന്ന കാര്യവും വ്യക്തമായിട്ടില്ല. രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ മാച്ച് വിന്നറായ അക്ഷര്‍ പട്ടേല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. പേസ് നിരയിലേക്ക് ആവേശ് ഖാന് പകരം അര്‍ഷ്ദീപ് സിങ് എത്തിയേക്കും. രണ്ടാം ഏകദിനത്തില്‍ 6 ഓവറില്‍ 54 റണ്‍സ് ആണ് ആവേശ് ഖാന്‍ വഴങ്ങിയത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now