ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു; ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 133 റണ്‍സ്; വരുണ്‍ ചക്രവര്‍ത്തിക്ക് മൂന്ന് വിക്കറ്റ്

44 പന്തില്‍ നിന്ന് ബട്‌ലര്‍ 68 റണ്‍സ് എടുത്തു.

Axar Patel joins the wicket-taking party
വിക്കറ്റ് നേടിയ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം
Edited by :Sujith
Last Updated :22 ജനുവരി 2025, 9:16 pm IST

കൊല്‍ക്കത്ത: ടി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ 132 റണ്‍സില്‍ ഒതുക്കി. ക്യാപ്റ്റന്‍ ജോഷ് ബട്‌ലര്‍ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. 44 പന്തില്‍ നിന്ന് ബട്‌ലര്‍ 68 റണ്‍സ് എടുത്തു.

ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റും അര്‍ഷ് ദീപ്, അക്ഷർ പട്ടേൽ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. പത്തോവര്‍ എത്തും മുന്‍പ് തന്നെ അവര്‍ക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. ഫില്‍ സാള്‍ട്ടും ലിയാം ലിവിങ്സ്റ്റണും പൂജ്യത്തിന് പുറത്തായി. ബെന്‍ ഡെക്കെറ്റ് നാലും ഹാരി ബ്രൂക്ക് പതിനേഴും റണ്‍സെടുത്താണ് മടങ്ങിയത്.

അവസാന ഓവറുകളിൽ കണ്ണുംപൂട്ടി അടിച്ച് 10 പന്തിൽ ഒരു ഫോർ സഹിതം ജോഫ്ര ആർച്ചർ 12 റൺസെടുത്തു. മറ്റുള്ളവരെല്ലാം ഒറ്റയക്കത്തിലൊതുങ്ങിയ റൺസ് കൊണ്ട് തൃപ്തരായി. ആദിൽ റഷീദ് 11 പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസുമായി പുറത്താകാതെ നിന്നു.

ഷമിക്ക് പകരമാണ് അര്‍ഷ്ദീപ് സിങ് എത്തിയത്.അക്ഷർ പട്ടേൽ പട്ടേലിന് പുറമെ രവി ബിഷ്‌ണോയിയും വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടംപിടിച്ചു. സഞ്ജു സാംസണാണ് കീപ്പര്‍. 2024 ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റുപുറത്തായിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടംനേടി. അതിനുശേഷം ആദ്യമായാണ് ഇംഗ്ലണ്ട്-ഇന്ത്യ മുഖാമുഖം ഏറ്റുമുട്ടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now