
വൈഭവിന്റെ അരങ്ങേറ്റം ഇന്നില്ല, അയര്‍ലന്‍ഡിനെതിരെ ഓപണറാകാന്‍ സഞ്ജു; ശ്രേയസിനു കീഴില്‍ ഇന്ത്യയിറങ്ങുന്നു
മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷന് മൂന്നാം നമ്പരിലിറങ്ങും

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ശേഷമുള്ള ഇന്ത്യന്‍ സംഘത്തിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിലുണ്ട്. സഞ്ജു തന്നെയാകും ഓപണറെന്നാണ് സൂചന. മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷന് മൂന്നാം നമ്പരിലിറങ്ങും. പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്.
ബെല്‍ഫാസ്റ്റില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന താരങ്ങള്‍ക്ക് പിച്ച് പരിചയമാകാന്‍ ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കുന്നതാണ്് ഉചിതമെന്ന് ശ്രേയസ് പറഞ്ഞു. സീനിയര്‍ താരങ്ങളെ പരിഗണിക്കേണ്ടതിനാല്‍, കൗമാര താരം വൈഭവ് സൂര്യവംശിയെ തത്കാലം ബെഞ്ചിലിരുത്തുകയാണെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കി. അരങ്ങേറ്റത്തിന് സമയമാകുമ്പോള്‍ വൈഭവിന് അവസരം ലഭിക്കുമെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു. മൂന്ന് സീമര്‍മാരും ഒരു ഓള്‍റൗണ്ടറും രണ്ട് സ്പിന്നര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്.
പുതിയ ക്യാപ്റ്റന്‍ ലോര്‍കന്‍ ടക്കറിന്റെ നേതൃത്വത്തിലാണ് അയര്‍ലന്‍ഡ് ഇങ്ങുന്നത്. ഇന്ത്യന്‍ വംശജനായ ഇടംകൈ പേസര്‍ ജയ് മൂന്ദ്ര, മാറ്റ് ഹൊല്ലാര്‍ഡ് എന്നിവര്‍ ഇന്ന് അയര്‍ലന്‍ഡ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
ഇന്ത്യ പ്ലേയിങ് ഇലവന്: സഞ്ജു സാംസണ്, അഭിഷേക് ശര്‍മ, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.
അയര്‍ലന്‍ഡ്: ടിം ടെക്ടര്‍, റോസ് അദൈര്‍, ഹാരി ടെക്ടര്‍, ലോര്‍കന്‍ ടക്കര്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ബെന്‍ കാലിറ്റ്സ്, ഗാരത് ഡെലാനി, ജോര്‍ജ് ഡോക്ക്റെല്‍, ലിയാം മക്കാര്‍ത്തി, മാത്യു ഹംഫ്രീസ്, ജയ് മൂന്ദ്ര, മാറ്റ് ഹൊല്ലാര്‍ഡ്.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യര്‍, ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് നായക സ്ഥാനത്തേക്ക് എത്തിയത്. വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന, പുതിയ മുഖങ്ങളും പരീക്ഷണ കൂട്ടുകെട്ടുകളും അടങ്ങുന്ന ഒരു ടീമിനെ നയിക്കേണ്ട ഉത്തരവാദിത്വമാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്. 2023ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് അവസാനമായി അയ്യർ ഇന്ത്യക്കായി ടി20 അന്താരാഷ്ട്ര മത്സരം കളിച്ചതെന്നതിനാൽ ഈ പരമ്പര അയ്യരെ സംബന്ധിച്ചും വലിയ പരീക്ഷണം തന്നെയാണ്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
India vs Ireland Live Score, 1st T20I: No Debut For Vaibhav Sooryavanshi, India Opt To Bowl vs Ireland
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





