
News Now
വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹർജി ഹൈക്കോടതി തള്ളി

ദുബായ്: ഏഷ്യാ കപ്പില് ഇന്ത്യ- പാകിസ്ഥാന് ബ്ലോക്ബസ്റ്റര് അല്പ്പ സമയത്തിനകം. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഋഷഭ് പന്തിന് പകരം ദിനേഷ് കാര്ത്തിക് ടീമില് ഇടംപിടിച്ചു. പാകിസ്ഥാനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിക്കും.
മുന് ക്യാപ്റ്റന് വിരാട് കോഹ്ലിയുടെ നൂറാം ടി20 മത്സരമെന്ന പ്രത്യേകതയുണ്ട് ഈ മത്സരത്തിന്. ഒന്നര മാസത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്ന കോഹ്ലി പാകിസ്ഥാനെതിരെ ഫോം വീണ്ടെടുക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ടി20 ലോകകപ്പില് രോഹിത് ശര്മ, കെഎല് രാഹുല് എന്നിവരെ തുടക്കത്തില് തന്നെ പുറത്താക്കി ഇന്ത്യയെ വിറപ്പിച്ച ഷഹീന് അഫ്രീദിയുടെ അഭാവം പാകിസ്ഥാന് തിരിച്ചടിയാണ്. ബാബറും റിസ്വാനുമായിരിക്കും പാകിസ്ഥാനായി ഇന്നിങ്സ് ഓപ്പണ് ചെയ്യുക. പാകിസ്ഥാന്റെ ടോപ് 3 ബാറ്റേഴ്സിനെ മടക്കുക എന്നതായിരിക്കും ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


