
സഞ്ജുവോ ഇഷാനോ?; അവസരം കാത്ത് യശസ്വിയും തിലകും; ഇന്ത്യ-വിന്‍ഡീസ് ആദ്യ ടി-20 ഇന്ന്
റോവ്മാന്‍ പവലിന്റെ നേതൃത്വത്തിലാണ് വിന്‍ഡീസ് ട്വന്റി-20 പരമ്പരയ്ക്കിറങ്ങുന്നത്

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പര നേട്ടങ്ങള്‍ക്ക് പിന്നാലെ, ട്വന്റി 20 മത്സരങ്ങള്‍ക്കായി ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ട്രിനിഡാഡിലാണ് മത്സരം. അഞ്ചു ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുക. ഡിഡി സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാം.
രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി എന്നിവര്‍ക്ക് വിശ്രമം നല്കി, ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ , ഇഷാന് കിഷന്, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്നത്.
ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്സ്വാളും തിലക് വര്‍മയും ഇന്ത്യന്‍ സ്ക്വാഡിലുണ്ട്. ട്വന്റി 20 യില്‍ അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷയോടെ മുകേഷ് കുമാറുമുണ്ട്. അക്ഷര്‍ പട്ടേല്‍, യൂസ് വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലുള്‍പ്പെട്ട സ്പിന്നര്‍മാര്‍.
റോവ്മാന്‍ പവലിന്റെ നേതൃത്വത്തിലാണ് വിന്‍ഡീസ് ട്വന്റി-20 പരമ്പരയ്ക്കിറങ്ങുന്നത്. നിക്കോളാസ് പൂരനെ ടീമിലേക്ക് മടക്കി വിളിച്ചിട്ടുണ്ട്. ഷിമ്രോണ്‍ ഹെറ്റ്മെയര്‍, കൈല്‍ മെയേഴ്സ്, ഏകദിന ക്യാപ്റ്റന്‍ ഷായ് ഹോപ്പ് എന്നിവര്‍ ബാറ്റിങ്ങിന് കരുത്തു പകരുമെന്നാണ് വിന്‍ഡീസിന്റെ പ്രതീക്ഷ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



