ഏഷ്യാ കപ്പ് വനിതാ ഹോക്കി; ചൈനയെ തകർത്ത് ഇന്ത്യ; വെങ്കല നേട്ടം
ഏഷ്യാ കപ്പ് വനിതാ ഹോക്കി; ചൈനയെ തകർത്ത് ഇന്ത്യ; വെങ്കല നേട്ടം
മസ്‌കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ വെങ്കലം സ്വന്തമാക്കി ഇന്ത്യ. മെഡൽ നിർണയ പോരാട്ടത്തിൽ ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ വനിതകൾ വെങ്കലം സ്വന്തമാക്കിയത്.
കളി തുടങ്ങി 13ാം മിനിറ്റിൽ ശർമിള ദേവി, 19ാം മിനിറ്റിൽ ഗുർജിത് കൗർ എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോർ ചെയ്തത്. നേരത്തെ ടൂർണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കൾ കൂടിയായ ഇന്ത്യ, ദക്ഷിണ കൊറിയയോട് തോൽവി വഴങ്ങിയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്.
The medal comes home!
â Hockey India (@TheHockeyIndia) January 28, 2022
Not the end we envisioned, but, nonetheless, a fighting display from our #TeamInBlue and we end the tournament on a high! #IndiaKaGame #WAC2022 pic.twitter.com/bBBvsXC5V5
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മലേഷ്യയെ 9-0ന് തകർത്ത ഇന്ത്യ രണ്ടാം മത്സരത്തിൽ ജപ്പാനോട് 0-2ന് തോറ്റിരുന്നു. പിന്നാലെ സിംഗപ്പുരിനെ 9-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ പക്ഷേ മികവ് ആവർത്തിക്കാൻ സാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

