രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലെത്തുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:05 am IST

News Now

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും പോരില്‍ ഇന്ത്യക്ക് ടോസ്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 

രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലെത്തുന്നത്.  ഇന്ന് മത്സരം ജയിച്ച് പരമ്പര തൂത്തുവരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

ഇന്ത്യയും സിംബാബ്‌വെയും രണ്ട് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് പകരം ഇന്ത്യന്‍ ഇലവനിലേക്ക് ദീപക് ചഹര്‍ മടങ്ങിയെത്തി. ആവേശ് ഖാനും അന്തിമ ഇലവനിലുണ്ട്. 

മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി. പരിക്കും കോവിഡും അലട്ടിയിരുന്ന ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് ഏഷ്യാ കപ്പിന് മുന്‍പ് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസാന അവസരമാണ് മൂന്നാം ഏകദിനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates