
News Now
ആന്റിഗ്വ: ഓരോവറിലെ ആറ് പന്തുകളും സിക്സര് തൂക്കിയ വെസ്റ്റിന്ഡീസ് നായകന് കെയ്റോണ് പൊള്ളാര്ഡിനെ അഭിനന്ദിച്ച് ഇന്ത്യന് ഇതിഹാസം യുവരാജ് സിങും ദക്ഷിണാഫ്രിക്കന് ഇതിഹാസം ഹര്ഷേല് ഗിബ്സും. ഇരുവരും ഓരോവറില് ആറ് സിക്സുകള് നേരത്തെ നേടിയ താരങ്ങളാണ്. ടി20 ക്രിക്കറ്റില് ഓരോവറിലെ ആറ് പന്തുകളും സിക്സ് തൂക്കുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനായും പൊള്ളാര്ഡ് മാറി. ഗിബ്സിന്റെ നേട്ടം ഏകദിന പോരാട്ടത്തിലായിരുന്നു.
ശ്രീലങ്കക്കെതിരായ ഒന്നാം ടി20യിലാണ് പൊള്ളാര്ഡിന്റെ വെടിക്കെട്ട്. ശ്രീലങ്കന് താരം അഖില ധനഞ്ജയയുടെ ഓവറിലാണ് പൊള്ളാര്ഡിന്റെ കത്തിക്കയറല്. 11 പന്തില് നിന്ന് 38 റണ്സെടുത്ത് പൊള്ളാര്ഡ് വിന്ഡീസിന്റെ വിജയത്തില് നിര്ണായക പങ്കാണ് വഹിച്ചത്.
Welcome to the club @KieronPollard55 #sixsixes you beauty !!!
â Yuvraj Singh (@YUVSTRONG12) March 4, 2021
ക്ലബിലേക്ക് സ്വാഗതം. പൊള്ളാര്ഡ് ആറ് പന്തില് ആറ് സിക്സുകള്. യു ബ്യൂട്ടി. - എന്നായിരുന്നു യുവരാജിന്റെ ട്വീറ്റ്. 2007ലെ ടി20 ലോകകപ്പില് ഇംഗ്ലണ്ടിന്റെ സ്റ്റുവര്ട്ട് ബ്രോഡിനെതിരെയായിരുന്നു യുവരാജിന്റെ ആറ് സിക്സുകള്.
March a popular month for hitting 6x6s
â Herschelle Gibbs (@hershybru) March 4, 2021
16/3/2007 and 3/3/2021 congrats @KieronPollard55
മാര്ച്ച് മാസം ആറ് പന്തില് ആറ് സിക്സടിക്കാനുള്ള പ്രിയപ്പെട്ട മാസമാണ് എന്നായിരുന്നു ഗിബ്സിന്റെ ട്വീറ്റ്. താന് സിക്സടിച്ചതിന്റെ ദിവസവും പൊള്ളാര്ഡ് സിക്സടിച്ചതിന്റെ ദിവസവും ചേര്ത്തായിരുന്നു ഗിബ്സിന്റെ അഭിനന്ദനം. 2007 മാര്ച്ചില് ഹോളണ്ടിനെതിരായ ഏകദിന ലോകകപ്പിലായിരുന്നു ഗിബ്സിന്റെ ആറ് സിക്സുകള്.
You will never have a better Mastercard Priceless Moment than this one! @KieronPollard55 became the 1st West Indian to hit 6 sixes in a T20I over!#WIvSL #MastercardPricelessMoment #MenInMaroon pic.twitter.com/YOGItXOY8H
â Windies Cricket (@windiescricket) March 4, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







